Image

എന്‍ആര്‍ഐ യുഎഇ പേഴ്‌സനാലിറ്റീസ്‌ ഓഫ്‌ ദ്‌ ഇയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published on 28 March, 2012
എന്‍ആര്‍ഐ യുഎഇ പേഴ്‌സനാലിറ്റീസ്‌ ഓഫ്‌ ദ്‌ ഇയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ദുബായ്‌: തൃശൂര്‍ ജില്ലയിലെ ഐസിഎ സ്‌കൂള്‍-കോളജ്‌ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ എന്‍ആര്‍ഐ യുഎഇ പേഴ്‌സനാലിറ്റീസ്‌ ഓഫ്‌ ദ്‌ ഇയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മൂസ ഹാജി(മികച്ച സാമൂഹിക പ്രവര്‍ത്തകന്‍), നിസാര്‍ സെയ്‌ദ്‌, ഇ.സതീഷ്‌, നൈല ഉഷ (മാധ്യമപ്രവര്‍ത്തകര്‍) എന്നിവര്‍ക്കാണ്‌ അവാര്‍ഡ്‌.

ഉപദേശക സമിതിയും എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയുമടങ്ങിയ പാനലാണ്‌ അവാര്‍ഡ്‌ ജേതാക്കളെ തിരഞ്ഞെടുത്തത്‌. ഈ മാസം 30ന്‌ രാവിലെ ഒന്‍പതിന്‌ ദുബായ്‌ എമിറേറ്റ്‌സ്‌ ഇംഗ്ലീഷ്‌ സ്‌പീക്കിങ്‌ സ്‌കൂളില്‍ നടക്കുന്ന `ബാക്‌ ടു ഐസിഎ 2012 വാര്‍ഷിക സംഗമത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. കുടുംബ സംഗമം, ബാച്ച്‌ ഒത്തുചേരല്‍, കലാ-മത്‌സര പരിപാടികള്‍, പാചക മത്സരം, ഗാനമേള തുടങ്ങിയ പരിപാടികള്‍ നടക്കും. വിവരങ്ങള്‍ക്ക്‌ :055-6765490, 055-7671206.
എന്‍ആര്‍ഐ യുഎഇ പേഴ്‌സനാലിറ്റീസ്‌ ഓഫ്‌ ദ്‌ ഇയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക