Image

കുടവയറന്മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഭാരം കുറച്ചില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ നേരിടേണ്ടി വരുമെന്ന് കര്‍ണാടക പൊലീസ് ഉപമേധാവി

Published on 10 July, 2018
കുടവയറന്മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഭാരം കുറച്ചില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ നേരിടേണ്ടി വരുമെന്ന് കര്‍ണാടക പൊലീസ് ഉപമേധാവി
കുടവയറന്മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഭാരം കുറച്ചില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ നേരിടേണ്ടി വരുമെന്ന് ഉത്തരവ്.കര്‍ണാടക പൊലീസ് ഉപമേധാവി ഭാസ്‌കര്‍ റാവുവാണ് ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനം നല്‍കിയത്.പൊലീസ് സേനയിലെ കുടവയറന്മാര്‍ നിലവില്‍ നിരീക്ഷണത്തിലാണെന്നും, ഇത്തരക്കാര്‍ ഉടന്‍ ശരീരഭാരം കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ കഠിനമായ ജോലികള്‍ ഏല്‍പ്പിക്കുന്നത് അടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

മാത്രമല്ല, രാജ്യത്തെ ജനങ്ങള്‍ക്ക് ആരോഗ്യമുള്ളതും ശാരീരികക്ഷമതയുള്ളതുമായ പൊലീസ് സേനയെയാണ് ആവശ്യമെന്നും, ഇതിനുവേണ്ടി സേനയുടെ ക്യാന്റീനുകളില്‍ ആരോഗ്യകരമായ ഭക്ഷണരീതിയും പൊലീസ് ക്യാപുകളില്‍ ചിട്ടയായ വ്യായാമമുറകളും നടപ്പിലാക്കുമെന്നും, ശരീരഭാരം കുറയ്ക്കാന്‍ പൊലീസുകാര്‍ക്കിടയില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുമെന്നും ഭാസ്‌കര്‍ റാവു വ്യക്തമാക്കി.
നേരത്തെ, പൊലീസ് സേനയിലെ കുടവയറന്മാരെ കണ്ടെത്താന്‍ 12 പ്ലാറ്റൂണുകളിലെയും കമാന്‍ഡര്‍മാരോട് റാവു ജൂലായ് മൂന്നിന് നിര്‍ദ്ദേശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക