Image

ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഭക്ഷണ സാധനങ്ങളുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നവയെന്ന്‌ പഠനം

Published on 28 March, 2012
ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഭക്ഷണ സാധനങ്ങളുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നവയെന്ന്‌ പഠനം
മനാമ: ഗള്‍ഫ്‌ രാജ്യങ്ങള്‍ തങ്ങള്‍ ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങളുടെ 90 ശതമാനവും ഇതരരാജ്യങ്ങളില്‍നിന്ന്‌ ഇറക്കുമതി ചെയ്യുന്നുവെന്ന്‌ ഇതു സംബന്ധിച്ച പഠനം വ്യക്തമാക്കുന്നു.
ഗള്‍ഫ്‌ ജല ഉപയോഗ എക്‌സിബിഷന്‍ 2012 നോടനുബന്ധിച്ച്‌ നടന്ന സെമിനാറിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. അറേബ്യന്‍ ഗള്‍ഫ്‌ യൂനിവേഴ്‌സിറ്റിയില്‍ വൈദ്യതജല അതോറിറ്റിയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. കാര്‍ഷിക ഉല്‍പാദന മേഖലയില്‍ അറബ്‌ രാജ്യങ്ങള്‍ താഴേക്കും ഉപഭോഗത്തില്‍ മുന്നോട്ടുമാണ്‌ കുതിച്ചുകൊണ്ടിരിക്കുന്നത്‌. ജലവും ഭക്ഷ്യസുരക്ഷയും സുപ്രധാന വിഷയങ്ങളായി ഈ നൂറ്റാണ്ടില്‍ കടന്നുവരികയാണ്‌. 85 ശതമാനം ജലവും നിര്‍ണിതമാണ്‌. ഭൂഗര്‍ഭ ജലത്തിന്‍െറ 90 ശതമാനവും കൃഷിക്കാണ്‌ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്‌. എന്നാല്‍ 90 ശതമാനം ഭക്ഷ്യവസ്‌തുക്കളും പുറത്തുനിന്നാണ്‌ ഗള്‍ഫ്‌ രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്‌.

ജനസംഖ്യാ വര്‍ധനവിനനുസരിച്ച്‌ ഇതിന്‍െറ തോത്‌ വീണ്ടും ഉയരുകയും ചെയ്യും. മണ്ണ്രഹിത കൃഷി പോലുള്ള പുതിയ രീതികള്‍ പരീക്ഷിക്കുകയും പരമാവധി ജലഉപഭോഗം കുറക്കുകയും ചെയ്യേണ്ടതുണ്ട്‌. ദിവസേന 500 ലിറ്റര്‍ ജലമാണ്‌ ഓരോ അറബ്‌ പൗരനും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്‌. വിദേശരാജ്യങ്ങളില്‍ കൃഷിഭൂമി പാട്ടത്തിനെടുത്ത്‌ ആവശ്യമായ സാധനങ്ങള്‍ കൃഷിചെയ്യുന്നതിന്‍െറ സാധ്യത ഉപയോഗപ്പെടുത്തണം. വന്‍ മുതല്‍ മുടക്കും കൂടുതല്‍ സ്ഥലവും ജലവും ഉപയോഗപ്പെടുത്തിയുള്ള ആദായകരമല്ലാത്ത നമ്മുടെ കൃഷിരീതിയേക്കാള്‍ മെച്ചമാണ്‌ വിദേശ രാജ്യങ്ങളില്‍ കൃഷിഭൂമി പാട്ടത്തിനെടുക്കുന്നതെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി.
വ്യക്തിതല ജല ഉപഭോഗം കുറക്കുന്നതിന്‌ ശ്രമമുണ്ടാകണമെന്നും ശുദ്ധജല ലഭ്യത നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണെന്നും പ്രബന്ധാവതാരകര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക