Image

അന്‍വര്‍ എംഎല്‍എക്കു തിരിച്ചടി; തടയണയിലെ വെള്ളം തുറന്നുവിടാന്‍ ഉത്തരവ്

Published on 10 July, 2018
അന്‍വര്‍ എംഎല്‍എക്കു തിരിച്ചടി; തടയണയിലെ വെള്ളം തുറന്നുവിടാന്‍ ഉത്തരവ്

കൊച്ചി: പിവിഅന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ചീങ്കണിപ്പാലിയിലെ തടയണയിലെ ജലം അടിയന്തരമായി തുറന്നുവിടണമെന്ന് ഹൈക്കോടതി ഉത്തരവ്. യാതൊരു അനുമതിയുമില്ലാതെ നിര്‍മ്മിച്ച തടയണ പൊളിച്ചുനീക്കണമെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അണക്കെട്ടിലെ വെള്ളം എത്രയുംപെട്ടെന്നു തുറന്നുവിടാനാണ് കോടതി മലപ്പുമലപ്പുറം ജില്ലാ കളക് ടറോട് നിര്‍ദേശിച്ചത്. തടയണ പൊളിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കാണിച്ച് മലപ്പുറം കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 

സര്‍ക്കാരും ഇതിനോടു യോജിച്ചിരുന്നു. ഈ റിപ്പോര്‍ട്ടു കൂടി പരിഗണിച്ചാണ് എത്രയും വേഗത്തില്‍ വെള്ളം ഒഴുക്കിക്കളയണമെന്നാണ് നിര്‍ദേശം.എത്രയും പെട്ടെന്നുതന്നെ ഒരു ടെക്‌നിക്കല്‍ ഓഫീസറെ നിയമിച്ച് വെള്ളം പൂര്‍ണമായി ഒഴുക്കിക്കളയണമെന്നാണ് കോടതി ഉത്തരവ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക