Image

റയല്‍ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസുമായി 800 കോടി രൂപയ്ക്ക് കരാറുറപ്പിച്ചു

Published on 10 July, 2018
റയല്‍ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസുമായി 800 കോടി രൂപയ്ക്ക് കരാറുറപ്പിച്ചു

മാഡ്രിഡ്: ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരമാമിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറുന്നതിന് സ്ഥിരീകരണം. റൊണാള്‍ഡോയുമായി കരാറുറപ്പിക്കാന്‍ യുവന്റസ് പ്രസിഡന്റ് ആന്‍ഡ്രിയ അഗ്‌നെല്ലി ഗ്രീസിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. റൊണാള്‍ഡോ ക്‌ലബ്ബ് വിടുന്ന കാര്യം റയലും സ്ഥിരീകരിച്ചിട്ടുണ്ട്. 105 മില്യന്‍ യൂറോ (ഏകദേശം 845 കോടി രൂപ) യ്ക്കാണ് താരത്തെ കൈമാറ്റം ചെയ്തിരിക്കുന്നത്.

2022 വരെയുള്ള കരാറില്‍ ഓരോ വര്‍ഷം 30 മില്ല്യണ്‍ യൂറോ വീതം 33കാരന് ലഭിക്കും. യുവന്റസ് പ്രസിഡന്റ് െ്രെപവറ്റ് ജെറ്റിലാണ് ഗ്രീസിലേക്കെത്തുക. കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ റൊണാള്‍ഡോയുമായി അവസാനഘട്ട കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും തീരുമാനിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക