Image

ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ക്ക് യോങ്കേഴ്‌സില്‍ സ്വികരണം നല്‍കുന്നു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 09 July, 2018
ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ക്ക്  യോങ്കേഴ്‌സില്‍  സ്വികരണം നല്‍കുന്നു.
കേരള രാഷ്ട്രിയത്തില്‍ ഒരു പുത്തന്‍ മാതൃക തീര്‍ത്ത ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ക്കും,നോര്‍ക്ക വൈസ് ചെയര്‍മാന്‍ A വരദരാജന്‍, വനിതാ കമ്മീഷന്‍ മെംബെര്‍ ഷഹിതാ കാമാല്‍, അഡ്വ. സനല്‍ കുമാര്‍ എന്നിവര്‍ക്ക് ആര്‍ട്ട് ലവേര്‍സ് ഓഫ് അമേരിക്കയുടെ (അല )നേതൃത്വത്തില്‍ യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസ് ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ വെച്ച് ജൂലൈ 14 ആം തിയതി ശനിയാഴ്ച വൈകിട്ട് 5.30 ന്  സ്വികരണം  നല്‍കുന്നു.

നിപ്പ വൈറസ് ഭീതിക്കിടയിലും അടിപതറാതെ ശക്തമായ നിലപാടുകളില്‍ ഉറച്ചു നിന്ന് കേരള രാഷ്ട്രിയത്തില്‍ ഒരു പുത്തന്‍ മാതൃക തീര്‍ത്ത ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ എല്ലാ  മലയാളികളുടെയും അഭിമാനമാണ്. രോഗ സാധ്യതകളെ തൃണവല്‍ക്കരിച്ചു ഒരു പടനായികയുടെ ആര്‍ജ്ജവത്തോടെ വഴിവിളക്കായി നമുക്ക് മുന്നില്‍ നിന്ന ഈ ധീരവനിത, ഇന്ത്യക്ക് തന്നെ അഭിമാനമായി മാറിയ  ആരോഗ്യ മന്ത്രിയെ നേരില്‍ കാണനും, സംവദിക്കാനും അലയുടെ പേരില്‍ അവസരം ഒരുക്കുന്നത്. 

എല്ലാ മലയാളിസ്‌നേഹിതരെയും ഈ സ്വികരണ യോഗത്തിലേക്ക് സാദരം ക്ഷണിക്കുന്നതായി അലക്ക് വേണ്ടി ഡോ. ജേക്കബ് തോമസ്, ടെറന്‍സണ്‍  തോമസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഡോ. ജേക്കബ് തോമസ് (718) 4062541, 
ടെറന്‍സണ്‍  തോമസ് (914)255 0176; 
Kochummen Jacob-914-309-2280; 
Babu Mathew-845-290-4700
Jose Kanatt 516-655-4270

ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ക്ക്  യോങ്കേഴ്‌സില്‍  സ്വികരണം നല്‍കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക