Image

പ്രണവിന്റെ അടുത്ത ചിത്രത്തിന്‌ പേരിട്ടു: ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌

Published on 11 July, 2018
പ്രണവിന്റെ അടുത്ത ചിത്രത്തിന്‌ പേരിട്ടു: ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌

പ്രണവ്‌ മോഹന്‍ലാല്‍ നായകനാകുന്ന അടുത്ത ചിത്രത്തിന്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ എന്ന്‌ പേരിട്ടു. നോട്ട്‌ എ ഡോണ്‍ സ്‌റ്റോറി എന്ന ടാഗ്‌ ലൈനോടെയാണ്‌ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്‌. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയാണ്‌.

ഇരുപതാം നൂറ്റാണ്ട്‌ എന്ന സൂപ്പര്‍ഹിറ്റ്‌ മോഹന്‍ലാല്‍ ചിത്രത്തിനോട്‌ പേരിന്‌ സാമ്യമുള്ളതിനാണ്‌ നോട്ട്‌ എ ഡോണ്‍ സ്‌റ്റോറി എന്ന തലക്കെട്ട്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഇന്ന്‌ കൊച്ചിയില്‍ വെച്ച്‌ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. മോഹന്‍ലാല്‍, ഭാര്യ സുചിത്ര, പ്രണവ്‌ മോഹന്‍ലാല്‍, അരുണ്‍ ഗോപി, ടോമിച്ചന്‍ തുടങ്ങി സിനിമയുമായി ബന്ധപ്പെട്ടവര്‍ എല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

അരുണ്‍ ഗോപി തന്നെയാണ്‌ ചിത്രത്തിന്റെ തിരക്കഥയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക