Image

വനിതാ വേദി യാത്രയയപ്പു നല്‍കി

Published on 11 July, 2018
വനിതാ വേദി യാത്രയയപ്പു നല്‍കി

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന വനിതാവേദി കുവൈത്ത് സ്ഥാപക സെക്രട്ടറി ശാന്താ ആര്‍ നായര്‍ക്കും, രാജഗോപാലന്‍ നായര്‍ക്കും വനിതാ വേദി കുവൈത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി.

മംഗഫ് കല സെന്ററില്‍ നടന്ന ചടങ്ങില്‍ വനിതാവേദി ആക്ടിംഗ് പ്രസിഡന്റ് ടോളി പ്രകാശ് അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍. അജിത് കുമാര്‍, കല പ്രസിഡന്റ് ആര്‍. നാഗനാഥന്‍, പ്രസന്ന രാമഭദ്രന്‍, സജിത സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു. വനിതാവേദി ജനറല്‍ സെക്രട്ടറി ഷെറിന്‍ ഷാജു സ്വാഗതവും ജോയന്റ് സെക്രട്ടറി ആശാലത ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ചു വനിതാവേദി അംഗങ്ങള്‍ അണിയിച്ചൊരുക്കിയ ഗാനസന്ധ്യയും അരങ്ങേറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക