Image

കുവൈത്ത് മലയാളി സമാജം കത്തെഴുത്ത് മത്സര വിജയികളെ ആദരിച്ചു

Published on 11 July, 2018
കുവൈത്ത് മലയാളി സമാജം കത്തെഴുത്ത് മത്സര വിജയികളെ ആദരിച്ചു

കുവൈത്ത്: മാതൃദിനത്തോടനുബന്ധിച്ചു കുവൈത്ത് മലയാളി സമാജം ( കെഎംഎസ്) സംഘടിപ്പിച്ച എന്റ്റെ പ്രിയപ്പെട്ട അമ്മയ്ക്ക് എന്ന വിഷയത്തെ കുറിച്ച് നടത്തിയ കത്തെഴുത്ത് മത്സരത്തിന്റെ വിജയികള്‍ക്ക് സമ്മാനദാനം നല്‍കി. കുവൈത്തിലെ എല്ലാ മലയാളികള്‍ക്കും പങ്കെടുക്കുവാന്‍ അവസരം നല്‍കിയ മത്സരത്തില്‍ ലഭിച്ച കത്തുകള്‍ പ്രമുഖ സാഹിത്യകാരന്മാര്‍ അടങ്ങിയ ജൂറി വിധിനിര്‍ണയം നടത്തി. ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കിയ ബീന ബേബിയെ വിജയിയായി തെരഞ്ഞെടുത്തു.

വിജയികള്‍ക്ക് പുരസ്‌കാരം നല്‍കുവാന്‍ നടത്തിയ യോഗത്തില്‍ കെഎംഎസ് പ്രസിഡന്റ് വര്‍ഗീസ് പോള്‍ അധ്യക്ഷത വഹിച്ചു. ബീന ബേബിക്ക് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബിനോയ് ചന്ദ്രന്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. ഈ കത്തെഴുത്ത് മത്സരത്തില്‍ വേറിട്ട ഒരു വിഷയം തിരഞ്ഞെടുത്ത ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു. എ.ഡി ഗോപിനാഥന്‍, നിബു ജേക്കബ്, സിജോ മഞ്ഞളി, സജി മണ്ഡലത്തില്‍, മാക്‌സി ജോസഫ്, ജിജു പോള്‍, അനില്‍ കുമാര്‍, മനോജ് വര്‍ഗീസ്, ശ്രീജിത്ത് ശശീന്ദ്രന്‍, പ്രദീപ് വേങ്ങോല, ഈപ്പന്‍ ജോര്‍ജ്ജ്, ഷിമിറ്റ് പോള്‍ എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക