അഞ്ചാം മിനിറ്റില്‍ ഗോള്‍, ഇംഗ്ലണ്ട് മുന്നില്‍
VARTHA
11-Jul-2018

മോസ്‌കോ: റഷ്യന്‍ ലോകകപ്പ് രണ്ടാം സെമിഫൈനലില്‍ ക്രൊയേഷ്യക്കെതിരെ ഇംഗ്ലണ്ട് മുന്നില്‍. അഞ്ചാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് ലീഡെടുത്തു. മനോഹരമായൊരു ഫ്രീ കിക്കിലൂടെ ട്രിപ്പിയറാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. ലിന്‍ഗാര്‍ഡിനെ മോഡ്രിച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് റഫറി ഇംഗ്ലണ്ടിന് അനുകൂലമായ ഫ്രീ കിക്ക് നല്‍കിയത്. ബോക്‌സിന്റെ തൊട്ടുപുറത്ത് നിന്നെടുത്ത ഫ്രീ കിക്ക് ഗോള്‍കീപ്പറുട തലയ്ക്ക് മുകളിലൂടെ വലയിലെത്തുകയായിരുന്നു.2006ല്‍ ഇക്വഡോറിനെതിരെ ഡേവിഡ് ബെക്കാം ഫ്രീ കിക്കിലൂടെ ഗോള്‍ നേടിയതിന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലീഷ് താരം വീണ്ടും ആ നേട്ടം ആവര്‍ത്തിക്കുന്നത്.
ലോകകപ്പില്‍ ഏറ്റവും മികച്ച മധ്യനിരയാണ് ക്രൊയേഷ്യയുടേത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments