Image

ഫൊക്കാന കണ്‍വന്‍ഷനിലെ നഗര-ഗ്രാമ സംഗമം മനം കവര്‍ന്നു

ജീമോന്‍ ജോര്‍ജ് Published on 11 July, 2018
ഫൊക്കാന കണ്‍വന്‍ഷനിലെ നഗര-ഗ്രാമ സംഗമം മനം കവര്‍ന്നു
ഫിലാഡല്‍ഫിയ: ഫൊക്കാന കണ്‍വന്‍ഷനില്‍ കേരളത്തിലെ വിവിധ നഗര-ഗ്രാമങ്ങളില്‍ നിന്നും വടക്കെ അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്തവരുടെ ഒന്നിച്ചു കൂടലായ നഗര-ഗ്രാമ സംഗമം മികവുറ്റതായി.

ഫൊക്കാന കണ്‍വന്‍ഷനില്‍ പതിവു പോലെ നടത്തി വരാറുള്ള നഗര-ഗ്രാമ സംഗമം പരസ്പരം നാട്ടുകാര്‍ തമ്മില്‍ പരിചയപ്പെടുവാനും അതിലും ഉപരിയായി പരിചയങ്ങള്‍ പുതുക്കുവാനുമായിട്ടുള്ള വേദിയായി. പലരെയും നാടു വിട്ടതിനു ശേഷവും സ്‌കൂള്‍- കോളജ് തലങ്ങള്‍ കഴിഞ്ഞതിനു ശേഷം കാണുവാനും കൂടുതലായി അറിയുവാനുമായി കിട്ടിയ സുവര്‍ണ്ണാവസരമായി ഈ സംഗമം. ജന്മനാടു വിട്ടതിനുശേഷം ഗ്രഹാതുരത്വമുണര്‍ത്തുന്ന ധാരാളമായ അനുഭവങ്ങള്‍ വളരെയധികം വര്‍ഷങ്ങള്‍ക്കു ശേഷം പങ്കുവെക്കുന്നതിനുള്ള നല്ലൊരവസരമായിരുന്നു ഇത്

ആരംഭത്തില്‍ തങ്ങളുടേതായ പ്രദേശങ്ങളെക്കുറിച്ച് വളരെ വാചാലരാകുകയും എന്നാല്‍ ഒടുക്കം എല്ലാവരും കേരളത്തിന്റെ പൊതുവായ പുരോഗതിയിലേക്കും വളര്‍ച്ചയിലേക്കും അഭിപ്രായങ്ങള്‍ സമന്വയിപ്പിക്കുകയുമുണ്ടായി.

കോട്ടയം മേഖലയില്‍ നിന്നു വന്ന ധാരാളം പേര്‍ സംഗമത്തില്‍ പങ്കെടുക്കുകയുണ്ടായി.റാന്നി, തിരുവല്ല, എറണാകുളം തുടങ്ങിയ മറ്റു നിരവധി പ്രദേശക്കാരും ധാരാളമായെത്തി.

അമേരിക്കയില്‍ ജീവിക്കുമ്പോളും നാടിനെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ സൂക്ഷിക്കുന്നതില്‍ യാതൊരു കുറവും വരുത്താതെയുള്ള അഭിപ്രായങ്ങള്‍ കേള്‍വിക്കര്‍ക്ക് സന്തോഷാനുഭവമായിരുന്നു.

ഇതര സമൂഹക്കാര്‍ അമേരിക്കയില്‍ ചെയ്യുന്ന പോലെനാടിന്റെ തനതായ ചരിത്രവും പാരമ്പര്യവും കലകളും മറ്റും പ്രോല്‍സാഹിപ്പിക്കുന്ന പരിപാടികള്‍ ധാരാളമായി സംഘടിപ്പിക്കണമെന്നും അതിനുസംഘടനകള്‍ മുന്‍കൈയെടുക്കണമെന്നും പൊതുവെ അഭിപ്രായമുയര്‍ന്നു.

ഫൊക്കാന-ഫോമ കണ്‍വന്‍ഷനില്‍ ഇതുപോലുള്ള നഗര-ഗ്രാമ സംഗമങ്ങള്‍ ഇനിയും സംഘടിപ്പിക്കണമെന്നും എല്ലാവരും അഭിപ്രായപ്പെട്ടു.

അലക്സ് തോമസ്,ജോബി ജോര്‍ജ്എന്നിവരായിരുന്നു കോര്‍ഡിനേറ്റര്‍മാര്‍.

ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, എക്‌സി. വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, വി.പി. സജീന്ദ്രന്‍ എം.എല്‍.എ, സാജന്‍ വര്‍ഗീസ് (സാജ് ടൂര്‍സ്), ജീമോന്‍ ജോര്‍ജ്, മാമ്മന്‍ കൊണ്ടൂര്‍ തുടങ്ങി ഒട്ടേറെ പേര്‍ സംസാരിച്ചു.
ഫൊക്കാന കണ്‍വന്‍ഷനിലെ നഗര-ഗ്രാമ സംഗമം മനം കവര്‍ന്നുഫൊക്കാന കണ്‍വന്‍ഷനിലെ നഗര-ഗ്രാമ സംഗമം മനം കവര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക