റിച്ചാര്‍ഡ് വര്‍മ്മക്കു ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഫെല്ലോഷിപ്പ്
AMERICA
12-Jul-2018

വാഷിംഗ്ടണ്‍: ഒബാമയുടെ കാലഘട്ടത്തില്‍ അമേരിക്കയുടെ ഇന്ത്യന്‍ അംബാസിഡറായി രണ്ടു വര്‍ഷം(2015-2017) സേവനമനുഷ്ഠിച്ച ഇന്ത്യന്‍ അമേരിക്കന്‍ റിച്ചാര്‍ഡ് വര്‍മയെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ഫെല്ലോഷിപ്പ് നല്‍കി ആദരിച്ചു. ജൂലായ് 3ന് പുറത്തിറക്കിയ യൂണിവേഴ്‌സിറ്റി പത്രകുറിപ്പിലാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.
ഹാര്‍വാര്‍ഡ് ജോണ്‍ എഫ് കെന്നഡി സ്‌കക്ൂള്‍ ഗവണ്‍മെന്റില്‍ ഡിപ്ലോമസി ഡവലപ്‌മെന്റ് ഇന്‍ ഏഷ്യ, യു.എസ്. നാഷ്ണല്‍ സെക്യൂരിറ്റി പോളിസി തുടങ്ങിയ വിഷയങ്ങളെകുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പഠന ക്ലാസ് നടത്തിയതിന്റെ അംഗീകാരം കൂടിയാണിത്.
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ഫെല്ലോഷിപ്പ് ലഭിച്ചതില്‍ തികച്ചും സംതൃപ്തനാണെന്നും, പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുവെന്നും റിച്ചാര്‍ഡ് വര്‍മ പ്രതികരിച്ചു.
പെന്‍സില്‍വാനിയ ജോണ്‍സ് ടൗണില്‍ താമസിക്കുന്ന വര്‍മ യു.എസ്. എയര്‍ഫോഴ്‌സില്‍ ക്യാപ്റ്റനായും സ്റ്റേറ്റ് ലജിസ്ലേറ്റീവ് അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയും അമരിക്കയുമായി നല്ല സുഹൃദ്ബന്ധം സ്ഥാപിക്കുന്നതിനും, ഡിഫന്‍സ്, എനര്‍ജി, സയന്‍സ് തുടങ്ങിയ രംഗങ്ങളില്‍ പരസ്പരം വിവരങ്ങള്‍ കൈമാറുന്നതിനും റിച്ചാര്‍ഡ് വര്‍മ്മയുടെ കാലഘട്ടത്തില്‍ കഴിഞ്ഞു എന്നുള്ളത് വലിയ നേട്ടമാണ്.
കമല്‍വര്‍മയുടേയും, സാവിത്രി വര്‍മ്മയുടേയും മകനായി 1968 നവംബര്‍ 27ന് എഡ്മണ്ട്(കാനഡ) യിലായിരുന്നു വര്‍മയുടെ ജനനം. ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദം കരസ്ഥമാക്കി. ഇപ്പോള്‍ ഏഷ്യ ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു.


Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments