Image

ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ പിതൃദിനം ആഘോഷിച്ചു

ജോസ് കണിയാലി Published on 01 July, 2011
ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ പിതൃദിനം ആഘോഷിച്ചു
ചിക്കാഗോ: പ്രഥമ പ്രവാസി ക്‌നാനായ കത്തോലിക്കാ ഇടവകയായ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഇടവകയില്‍ പിതൃദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇടവകയിലെ വിമന്‍സ് മിനിസ്ട്രി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കുമരകം വെള്ളാപ്പെള്ളി ഇടവക വികാരി ഫാ. സാബു മാലിത്തുരുത്തേല്‍ പിതൃദിനസന്ദേശം നല്‍കി. വിമന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ ഡെന്നി പുല്ലാപ്പള്ളില്‍ എം.സി.യായിരുന്നു. ജെസ്സിക്ക പുല്ലാപ്പള്ളില്‍, ജെന്‍സി നടുവീട്ടില്‍, ജെസ്‌ന ഇലവുങ്കല്‍, ബ്രയാന ജോര്‍ജ് പുല്ലാപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. എല്ലാ പിതാക്കന്മാര്‍ക്കും മിനിസ്ട്രി വക സമ്മാനങ്ങള്‍ ഫാ. സാബു മാലിത്തുരുത്തേല്‍ സമ്മാനിച്ചു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ പിതൃദിനം ആഘോഷിച്ചുചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ പിതൃദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക