Image

'ഉപ്പും മുളകില്‍' നിന്നും സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്‌ണനെ മാറ്റിയെന്ന്‌ ശ്രീകണ്‌ഠന്‍ നായര്‍

Published on 12 July, 2018
'ഉപ്പും മുളകില്‍' നിന്നും  സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്‌ണനെ മാറ്റിയെന്ന്‌  ശ്രീകണ്‌ഠന്‍ നായര്‍


കൊച്ചി: കേരളത്തിലെ ജനപ്രിയ ടെലിവിഷന്‍ പരമ്‌ബരയായ 'ഉപ്പും മുളകില്‍' നിന്നും നിലവിലെ സംവിധായകനായ ആര്‍ ഉണ്ണികൃഷ്‌ണനെ മാറ്റിയെന്ന്‌ മാനേജിംഗ്‌ ഡയറക്ടര്‍ ആര്‍ ശ്രീകണ്‌ഠന്‍ നായര്‍ വ്യക്തമാക്കി. സീരിയലിലെ അഭിനേത്രിയുടെ പരാതിയെ തുടര്‍ന്നാണ്‌ ഫ്‌ളവേഴ്‌സ്‌ മാനേജ്‌മെന്റ്‌ സംവിധായകനെ മാറ്റിയത്‌.

ആര്‍ ശ്രീകണ്‌ഠന്‍ തന്നെയാണ്‌ ഫേസ്‌ബുക്‌ ലൈവിലൂടെ ഇക്കാര്യം അറിയിച്ചത്‌. ചാനലിലെ ക്രിയേറ്റിവ്വിഭാഗത്തില്‍ ജോലി ചെയ്യുന്ന ആളായിരിക്കും ഇനി മുതല്‍ ഉപ്പും മുളകിന്റെ സംവിധാന ചുമതല നിര്‍വഹിക്കുകയെന്നും ആര്‍ ശ്രീകണ്‌ഠന്‍ നായര്‍ അറിയിച്ചു. പരാതിയില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക