Image

സാമൂഹ്യപ്രവര്‍ത്തകന്റെ ഇടപെടല്‍ യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.

Published on 12 July, 2018
സാമൂഹ്യപ്രവര്‍ത്തകന്റെ ഇടപെടല്‍ യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.
റിയാദ് : കെമിക്കല്‍ ടാങ്ക് പൊട്ടിത്തെറിച്ച് ദേഹമാസകലം പൊള്ളലേറ്റ യു.പി സ്വദേശിയുടെ മൃതദേഹം ചാരിറ്റി ഓഫ് പ്രവാസി മലയാളി ഉപദേശക സമിതി അംഗം ഷാജഹാന്‍ കല്ലംബലത്തിന്റെ ഇടപെടലാല്‍ നാട്ടിലെത്തിച്ചു.റിയാദില്‍ ജര്‍മന്‍ കെമിക്കല്‍ കമ്പനിയില്‍ ജോലിചെയ്തുകൊണ്ടിരിക്കെ കെമിക്കല്‍ ടാങ്ക് പൊട്ടിത്തെറിച്ചു മരണപ്പെട്ട ഉത്തര്‍ പ്രദേശ് ..ബനാറസ് സ്വദേശി മുഹമ്മത് റഫീക്കിന്റെ(40) മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ടി കമ്പനി മാനേജ്‌മെന്റ് യാതൊരുനടപടിയും എടുക്കാതായപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ മുഹമ്മത് റക്കീക് ജിദ്ധയില്‍ നിന്നും റിയാദിലെത്തി സുഹുര്‍ത്തുക്കളുടെ സഹായാത്താല്‍ തങ്ങളെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡണ്ട് അയൂബ് കരൂപ്പടന്നയെ സമീപിക്കുകയും അദ്ദേഹം വിഷയം സംഘടനയില്‍ ചര്‍ച്ചക്ക് വെച്ചപ്പോള്‍ സി ഓ പി എം ഉപദേശകസമിത അംഗം ഷാജഹാന്‍ കല്ലമ്പലം വിഷയം സ്വമേധയാ ഏറ്റെടുക്കുകയാണ് ഉണ്ടായത്.

തമാസിയാതെ അദ്ദേഹം കമ്പനിയില്‍ എത്തി മരണവുമായി ബന്ധപെട്ട വിവരങ്ങള്‍ ആരായുകയും. എന്നാല്‍ ഒരാഴ്ച്ച കഴിഞ്ഞിട്ടും കമ്പനിയുടെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള നടപടിയുമിടുക്കാന്‍ തയ്യാറായില്ല ..ഷാജഹാന്റെ ശക്തമായ ഇടപെടലാല്‍ മരണപ്പെട്ട ആളുടെ കുടുംബവുമായി സംസാരിക്കുകയും അവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയ ഷാജാഹാന്‍ ഒരു സഹായമെന്ന നിലക്ക് തന്റെ കയ്യില്‍ നിന്നും 44 , 000 , രൂപ ആ കുടുമ്പത്തിന് അയച്ചു കൊടുക്കുകയും പിന്നീട് നിരന്തര പരിശ്രമം കൊണ്ട് മൃതദേഹം ചൊവാഴ്ച നാട്ടിലേക്ക് അയക്കുകയും. ഒപ്പം സഹോദരന്‍ മുഹമ്മദ് റക്കീക്കിനെയും. അദ്ദേഹത്തിന്റെ യാത്രക്കുള്ള ടിക്കറ്റും ഷാജഹാന്‍ കല്ലാംബലം നല്‍കുകയുണ്ടായി. ചെയ്തുതന്ന ഉപകാരങ്ങള്‍ക്ക് ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രവര്‍ത്തകര്‍ക്കും പ്രത്യേകിച്ച് ഷാജഹാന്‍ കല്ലംബലത്തിന് പ്രത്യേകം നന്ദി അറിയുക്കുകയും ചെയ്തു.

സാമൂഹ്യപ്രവര്‍ത്തകന്റെ ഇടപെടല്‍ യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.സാമൂഹ്യപ്രവര്‍ത്തകന്റെ ഇടപെടല്‍ യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക