Image

ചേച്ചി ഇപ്പോള്‍ മറ്റൊരു 'അഭയ' ആകുമായിരുന്നു; പീഡനവിവരം തുറന്നുപറയാത്തതിന്റെ കാരണം വെളിപ്പെടുത്തി കന്യാസ്ത്രീയുടെ സഹോദരി

Published on 12 July, 2018
ചേച്ചി ഇപ്പോള്‍ മറ്റൊരു 'അഭയ' ആകുമായിരുന്നു; പീഡനവിവരം തുറന്നുപറയാത്തതിന്റെ കാരണം വെളിപ്പെടുത്തി കന്യാസ്ത്രീയുടെ സഹോദരി
പതിമൂന്ന് തവണ പീഡിപ്പിച്ചിട്ടും ബിഷപ്പിനെക്കുറിച്ച് പരാതി നല്‍കാത്തതെന്താണെന്ന് വ്യക്തമാക്കി പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരി രംഗത്ത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംഭവത്തെക്കുറിച്ച് സഹോദരി വ്യക്തമാക്കിയിരിക്കുന്നത്. പീഡന വിവരം പുറത്തു പറയുമെന്ന് ജലന്ധര്‍ ബിഷപ്പിന് സംശയം തോന്നിയിരുന്നെങ്കില്‍ തന്റെ ചേച്ചി ഇപ്പോള്‍ മറ്റൊരു അഭയ ആകുമായിരുന്നുവെന്നും ബിഷപ്പ് തന്റെ സഹോദരിയെ കൊന്നുകളയുമായിരുന്നുവെന്നും കന്യാസ്ത്രീയുടെ സഹോദരി പറയുകയുണ്ടായി.
പീഡനം വിവരം പുറത്തുപറഞ്ഞാല്‍ വെച്ചേക്കില്ലെന്ന് ബിഷപ്പ് മുന്‍പ് സഹോദരിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തന്റെ ചേച്ചിക്ക് വലിയ ധൈര്യമില്ലാത്തതിനാല്‍ ആ ഭീഷണിയെ അതിജീവിക്കാന്‍ അന്ന് അവള്‍ക്ക് ധൈര്യമില്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക