പത്തനംതിട്ടയില്‍ നിന്നു കാണാതായ ജസ്‌ന ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയതിനു തെളിവൊന്നും ലഭിച്ചില്ലെന്ന് അന്വേഷണസംഘം. കെംപെഗൗഡ വിമാനത്താവളത്തില്‍ എത്തിയ അന്വേഷണസംഘം ജൂണ്‍ അഞ്ചിലെ യാത്രക്കാരുടെ വിവരങ്ങളും റെക്കോര്‍ഡ് ചെയ്യപ്പെട്ട ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നും എസ്‌ഐ ദിനേശ് പറഞ്ഞു. പത്തനംതിട്ടയില്‍ നിന്നെത്തിയ അന്വേഷണസംഘം ബംഗളൂരു വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ജൂണ്‍ അഞ്ചിലെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ചത്. കഴിഞ്ഞ മാസം ജൂണ്‍ അഞ്ചിന് ജസ്‌നയോടു രൂപസാദൃശ്യമുള്ള പെണ്‍കുട്ടി ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് സഞ്ചരിച്ചതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണസംഘം ബംഗളൂരുവിലെത്തിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല