Image

സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രസുദേന്തി നൈറ്റ് നടത്തപ്പെട്ടു

ബ്രിജിറ്റ് ജോര്‍ജ് Published on 13 July, 2018
സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രസുദേന്തി നൈറ്റ് നടത്തപ്പെട്ടു
ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ഇടവക മദ്ധ്യസ്ഥനായ വി. തോമ്മാശ്ലീഹായുടെ ഒരാഴ്ച്ച നീണ്ടുനിന്ന തിരുനാളിന്റെ ഭാഗമായി പ്രസുദേന്തി നൈറ്റ് വളരെ വിപുലമായി ആഘോഷിച്ചു.

ജൂലൈ 7 ശനിയാഴ്ച്ച വൈകുന്നേരം 5 ന് ഈ ഇടവകയില്‍ 10 വര്‍ഷക്കാലം നീണ്ട സേവനമനുഷ്ഠിച്ചിരുന്ന റവ. ഫാ. ആന്റണി തുണ്ടത്തില്‍ മുഖ്യകാര്‍മ്മികനായി മറ്റനേകം വൈദികര്‍ക്കൊപ്പം വി. ബലിയര്‍പ്പിച്ചു. സെന്റ് തോമസ് രൂപതാ ഫിനാന്‍സ് ഓഫീസര്‍ റവ. ഫാ. ജോര്‍ജ് മാളിയേക്കല്‍ സന്ദേശം നല്‍കി. റയന്‍ തച്ചില്‍, ക്രിസ്ടി സണ്ണി എന്നിവര്‍ സീറോ മലബാറില്‍നിന്നും തങ്ങള്‍ക്ക് ലഭിച്ച പ്രചോദനങ്ങളും നേട്ടങ്ങളുമടങ്ങുന്ന അനുഭവങ്ങള്‍ പങ്കുവച്ചു. അതിനുശേഷം ഈ ഇടവകയില്‍ അംഗത്വം ലഭിച്ചിട്ട് 25 വര്‍ഷവും അതിനുമേലെയും പൂര്‍ത്തീകരിച്ച പയനിയേഴ്‌സിനെ രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടും കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പിലും മറ്റു വൈദികരും ഇടവകസമൂഹത്തിനു മുമ്പാകെ ആദരിച്ചു. ഡോ. ഈനാസ് തയ്യാറാക്കിയ 'ദി സീറോ മലബാര്‍ സ്‌റ്റോറി ഓഫ് ഷിക്കാഗോ മെട്രോപോളിസ്' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടത്തുകയും ആദ്യത്തെ പകര്‍പ്പ് ജോയിപ്പിതാവിനു നല്‍കുകയും ചെയ്തു, 

പാരിഷ് ഹാളില്‍ ഈശ്വരപ്രാര്‍ഥനയ്ക്കു ശേഷം രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിലവിളക്കു തെളിച്ച് പ്രസുദേന്തി നൈറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിശിഷ്ട അതിഥിയായിരുന്ന കടത്തുരുത്തി എം. ല്‍. എ അഡ്വ. മോന്‍സ് ജോസഫ്, വികാരി റവ. ഡോ.അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, അസി.വികാരി ഫാ. നിക്കോളാസ്, ഫാ. ജോണിക്കുട്ടി പുലീശേരി, തിരുനാള്‍ കോര്‍ഡിനേറ്റര്‍ ജോസഫ് ചാമക്കാല, കൈക്കാരന്മാരായ പോള്‍ വടകര, ജോര്‍ജ് അമ്പലത്തുങ്കല്‍, സിബി പാറേക്കാട്ട്, ലൂക്ക് ചിറയില്‍, ജോ കാണിക്കുന്നേല്‍, കള്‍ച്ചറല്‍ അക്കാഡമി ഡയറക്ടര്‍ ലിന്‍സി വടക്കുംചേരി, റാണി കാപ്പന്‍, ഷെന്നി പോള്‍, ബീന വള്ളിക്കളം, ലിസ റോയി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. 

ശ്രീവിദ്യ ആവിഷ്‌ക്കരിച്ച് സീറോ മലബാര്‍ കുട്ടികള്‍ അവതരിപ്പിച്ച സംഘനൃത്തത്തോടെ പരിപാടികള്‍ അരങ്ങുതകര്‍ത്ത് ആരംഭിച്ചു. തുടര്‍ന്ന് 2 മണിക്കൂറോളം നീണ്ടുനിന്ന സ്‌കിറ്റില്‍ വി. തോമ്മാശ്ലീഹാ ഭാരതത്തില്‍ വന്നതുമുതല്‍ ഇന്നുവരെയുള്ള സഭാചരിത്രത്തിന്റെ കാതലായ ഭാഗങ്ങളുടെ അതി മനോഹരമായ ദൃശ്യാവിഷ്‌ക്കരണം വിസ്മനീയകരമായിരുന്നു.  ഇടവകയുടെ 14 വാര്‍ഡുകളിലെ പ്രായഭേദമന്യേയുള്ള ആളുകളാണ് ഈ നാടകത്തില്‍ അഭിനയിച്ചത് എന്നത് വളരെ അഭിമാനകരമാണ്.


സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രസുദേന്തി നൈറ്റ് നടത്തപ്പെട്ടു സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രസുദേന്തി നൈറ്റ് നടത്തപ്പെട്ടു സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രസുദേന്തി നൈറ്റ് നടത്തപ്പെട്ടു സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രസുദേന്തി നൈറ്റ് നടത്തപ്പെട്ടു സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രസുദേന്തി നൈറ്റ് നടത്തപ്പെട്ടു സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രസുദേന്തി നൈറ്റ് നടത്തപ്പെട്ടു സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രസുദേന്തി നൈറ്റ് നടത്തപ്പെട്ടു സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രസുദേന്തി നൈറ്റ് നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക