Image

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ മൂന്നാംപ്രതി ഫാ.ജോണ്‍സണ്‍ മാത്യു അറസ്റ്റില്‍

Published on 13 July, 2018
വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍  മൂന്നാംപ്രതി ഫാ.ജോണ്‍സണ്‍  മാത്യു അറസ്റ്റില്‍

കോട്ടയം : വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കൂടി അറസ്റ്റില്‍. മൂന്നാംപ്രതി ഫാ.ജോണ്‍സണ്‍ വി മാത്യുവിനെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

ഇതിനിടെ ഒന്നാം പ്രതി ഫാ.എബ്രഹാം വര്‍ഗീസിന്റെ മുണ്ടയാപ്പള്ളിയിലെ വീട്ടില്‍ െ്രെകംബ്രാഞ്ച്‌ പരിശോധന നടത്തി. ഡിവൈഎസ്‌പി ജോസി ചെറിയാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എബ്രഹാം വര്‍ഗീസ്‌ ഒളിവില്‍പോയ സാഹചര്യത്തിലാണ്‌ പരിശോധന.

കഴിഞ്ഞ ദിവസം കറുകച്ചാല്‍ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ്‌ മാത്യു കൊല്ലത്തു െ്രെകംബ്രാഞ്ച്‌ അന്വേഷണസംഘത്തിനു മുന്‍പാകെ കീഴടങ്ങിയിരുന്നു. വൈദികനെ മജിസ്‌ട്രേട്ട്‌ കോടതി രണ്ടാഴ്‌ച റിമാന്‍ഡ്‌ ചെയ്‌തു പത്തനംതിട്ട സബ്‌ ജയിലിലേക്ക്‌ അയച്ചു. കേസില്‍ ഫാ. ജോബ്‌ ഉള്‍പ്പെടെ മൂന്ന്‌ ഓര്‍ത്തഡോക്‌സ്‌ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്‌ച ഹൈക്കോടതി തള്ളിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക