Image

ഹൌസ് ്ഡ്രൈവറായി കൊണ്ടുവന്ന് അടിമപ്പണി ചെയ്യിച്ച മലയാളി യുവാവിനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേയ്ക്കയച്ചു.

Published on 13 July, 2018
ഹൌസ് ്ഡ്രൈവറായി കൊണ്ടുവന്ന് അടിമപ്പണി ചെയ്യിച്ച മലയാളി യുവാവിനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേയ്ക്കയച്ചു.
അല്‍കോബാര്‍: ഒരു വര്‍ഷം മുന്‍പ് അല്‍കോബാര്‍ ദോഹയിലുള്ള ഒരു സൗദി ഭാവനത്തിലേയ്ക്ക് ഹൌസ് ്‌ഡ്രൈവറായി ജോലിയ്‌ക്കെത്തുമ്പോള്‍ ഒട്ടേറെ പ്രതീക്ഷകളാണ് റഫീഖ് സെയ്ദുകുടി എന്ന മലയാളി യുവാവിന് ഉണ്ടായിരുന്നത്. തന്റെ കുടുംബത്തെ സാമ്പത്തികപ്രയാസങ്ങളില്‍ നിന്നും കരകയറ്റാന്‍ കഴിയുമെന്ന ആഗ്രഹം കാരണമാണ് ഒരു ഏജന്റ് നല്‍കിയ വിസയില്‍ അയാള്‍ കയറിപ്പോന്നത്. എന്നാല്‍ ജോലിസ്ഥലത്തെ അനുഭവങ്ങള്‍  ദുരിതങ്ങള്‍ മാത്രമാണ് അയാള്‍ക്ക് നല്‍കിയത്. എന്ത് ചെയ്യണമെന്നറിയാതെ, ആരോട് പരാതി പറയണമെന്നറിയാതെ വലഞ്ഞപ്പോള്‍, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായഹസ്തം അയാളെത്തേടിയെത്തി. നവയുഗത്തിന്റെ സഹായത്തോടെ നിയമനടപടികളൊക്കെ വേഗം പൂര്‍ത്തിയാക്കി ഒടുവില്‍ നാട്ടിലേയ്ക്ക് മടങ്ങി.

എറണാകുളം കോതമംഗലം നെല്ലുകുഴി സ്വദേശിയായ റഫീഖ് സെയ്ദുകുടിയ്ക്കാണ്  പ്രവാസജോലി ഒരു ദുഃസ്വപ്നം പോലെയായി മാറിയത്. ഡ്രൈവിംഗ് ജോലിയ്ക്ക് പുറമെ ആ വീട്ടിലെ ശുചീകരണപണികള്‍ മുഴുവന്‍ അയാള്‍ക്ക് ചെയ്യേണ്ടി വന്നു. ദിവസവും വീട്ടിലെ നാലു കാറുകള്‍ കഴുകുക, അടുക്കളയും പുറവും തൂത്തുതുടയ്ക്കുക,  സ്വിമ്മിങ്പൂള്‍, സ്‌റ്റെയര്‍കേസ്,ടെറസ്സ് എന്നിവ വൃത്തിയാക്കുക, തുടങ്ങി വിശ്രമമില്ലാതെ പണിയെടുപ്പിച്ചപ്പോള്‍ റഫീഖ് ആരോഗ്യപരമായി തളര്‍ന്നു. അത് കൂടാതെ സ്‌പോണ്‍സറുടെ കൈവശമുള്ള ഒരു അഞ്ചുനില ബില്‍ഡിങ്ങിലുള്ള ഫ്‌ലാറ്റുകളും അയാള്‍ക്ക്  വൃത്തിയാക്കേണ്ടി വന്നു. തനിയ്ക്ക് ഇങ്ങനെ വിശ്രമമില്ലാതെ കഠിനമായി ജോലി ചെയ്യാനുള്ള ആരോഗ്യം ഇല്ലെന്നു പരാതി പറഞ്ഞിട്ടും, സ്‌പോണ്‍സര്‍ റഫീക്കിനെക്കൊണ്ട് നിര്‍ബന്ധിച്ചു ജോലി ചെയ്യിയ്ക്കുകയായിരുന്നു.

അടുത്ത വീട്ടില്‍ ജോലി ചെയ്യുന്ന മലയാളി ഹൌസ് െ്രെഡവറിന്റെ ഉപദേശമനുസരിച്ച് റഫീഖ്, നവയുഗം സാംസ്‌ക്കാരികവേദി തുഗ്ബ മേഖല സെക്രെട്ടറി ദാസന്‍ രാഘവനെ ഫോണില്‍ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. വസ്തുതകള്‍ തിരക്കി അറിഞ്ഞ ദാസന്‍ രാഘവന്‍, റഫീക്കിന്റെ കേസ് നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാറിനെ  ഏല്‍പ്പിച്ചു. 

 ഷിബുകുമാറിന്റ സഹായത്തോടെ,  സ്‌പോണ്‍സര്‍ അറിയാതെ ലേബര്‍ കോടതിയില്‍ എത്തിയ റഫീഖ്, സ്‌പോണ്‍സറിനെതിരെ  കേസ് കൊടുത്തു.  ലേബര്‍ ഓഫിസറുടെ മുന്നില്‍ റഫീഖിനെ എത്തിച്ചപ്പോള്‍, എംബസ്സി വോളന്റീര്‍ സൈദിന്റെ സഹായത്തോടെ, അയാളുടെ അവസ്ഥ, മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ തെളിവുകള്‍ സഹിതം ലേബര്‍ ഓഫിസറെ പറഞ്ഞു ബോധ്യപ്പെടുത്താന്‍  ഷിബുകുമാറിന് കഴിഞ്ഞു. കാര്യങ്ങള്‍ ബോധ്യമായ ലേബര്‍ ഓഫീസര്‍, പിറ്റേന്ന് തന്നെ സ്‌പോണ്‍സറെ കോടതിയില്‍ വിളിച്ചു വരുത്തി. റഫീഖിന് ഒരാഴ്ചയ്ക്കുള്ളില്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കി നാട്ടിലേയ്ക്ക് അയയ്ക്കാന്‍ ഉത്തരവിട്ടു.

പിറ്റേന്ന് തന്നെ സ്‌പോണ്‍സര്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കി. റഫീഖ് തന്നെ വിമാനടിക്കറ്റ് എടുത്തു. 

നവയുഗത്തിന് ഏറെ നന്ദി പറഞ്ഞു റഫീഖ് നാട്ടിലേയ്ക്ക് മടങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക