മോഷ്ടാവെന്നാരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു
Published on 13 July, 2018
മോഷ്ടാവെന്നാരോപിച്ച് ബുരാരിയില്‍ ഒരാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രദേശത്ത് പൂട്ടിക്കിടന്ന വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ രണ്ടുപേരില്‍ ഒരാളെയാണ് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. ബ്രിബാല് എന്നാണ് മരിച്ചയാളുടെ പേര്. പൂട്ടിക്കിടന്ന വീട്ടില്‍ മോഷ്ടിക്കാന്‍ കയറുകയും എന്നാല്‍ ആ സമയം വീട്ടുടമസ്ഥന് അവിടെ എത്തുകയുമായിരുന്നു എന്ന് പ്രദേശവാസികള്‍ പറഞ്ഞു. തുടര്‍ന്ന് ഉടമസ്ഥന്റെ ബഹളം കേട്ട് രക്ഷപ്പെടാന്‍ നോക്കിയ മോഷ്ടാക്കളിലൊരാള് ഓടുന്നതിനിടയില്‍ നിലത്ത് വീഴുകയും അയാളെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. ഇയാളെ മറ്റ് ചിലര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഒരു കുടുംബത്തിലെ 11 പേര് കൂട്ട ആത്മഹത്യ ചെയ്തതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്ബാണ് ബുരാരിയിലെ ആള്‍കൂട്ട കൊല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല