Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-15: ഏബ്രഹാം തെക്കേമുറി)

Published on 13 July, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-15: ഏബ്രഹാം തെക്കേമുറി)
നിലാവു് അസ്തമിക്കാറായിരിക്കുന്നു. രാവിന് ഇരുളിമ ഏറുന്നു സരോജിനിയും ഉറക്കത്തിലേയ്ക്കു് വഴുതിയിരിക്കുന്നു. കൃപാസദനത്തിന്റെ പ്രകാശദോരണികളെല്ലാം ഒന്നൊന്നായി അണഞ്ഞു.
കാര്‍ഷെഡ്ഡിന്ള്ളിലെ ലൊട്ടിലൊടുക്കു സാധനങ്ങളുടെ ഇടയില്‍ മറെച്ചുവച്ചിരുന്ന "പൊടിക്കുപ്പി’കളില്‍ ചിലതു് കാലിയാക്കപ്പെടുകയും ഒരു പായ്ക്കറ്റു് ദിനേശ് ബീഡി പുകച്ചുതീര്‍ക്കുകയും ചെയ്തതോടെ ഗ്രാമം ആകെ ഉറങ്ങിയെന്നതു ബാബു മനസ്സിലാക്കി. ഗ്രാമം നിദ്രയിലായപ്പോഴേക്കും ബാബുവിലെ പുരുഷത്വം കാലഹരണപ്പെട്ട ഓര്‍മ്മകളിലൂടെ പുതുജീവന്‍ നേടുകയായിരുന്നു. ബാല്യം, കൗമാരം, യൗവനം.

ത്രിവിധങ്ങളായ അന്ഭൂതികളുടെ കാലഘട്ടങ്ങള്‍. വിടര്‍ന്ന പുഷ്പത്തിന്റെ ഭംഗിയും, ഗന്ധവും ആസ്വദിക്കുന്നതു് സ്വാഭാവികം. എന്നാല്‍ മൊട്ടിലേ മുതല്‍ കണ്ടു് ഓരോ ഇതളുകളും വിരിയുന്നതു് ആസ്വദിച്ചു് പൂര്‍ണ്ണമായ പുഷ്പമായി മാറുന്നതു കാണുമ്പോള്‍ അതു ഒരു പ്രത്യേക ലഹരിയല്ലേ? മുളക്കുന്നതും വിരിയുന്നതും വളരുന്നതുമെല്ലാം കണ്ടു.
മന്ഷ്യന് ഒരു ജന്മമല്ലേയുള്ളു. ജനനം മുതല്‍ മരണം വരെയുള്ള പ്രകൃതിവിന്യാസങ്ങളെ ദര്‍ശിച്ചാസ്വദിച്ചു് കടന്നു പോകുമ്പോഴേ ജീവിതം ധന്യമാകയുള്ളു. മന്ഷ്യന്റെ ശാരീരികാവയവങ്ങളില്‍ എത്രയോ രസകരമായ വ്യതിയാനങ്ങള്‍ വളര്‍ച്ചയിലൂടെ ഉണ്ടാകുന്നു. പ്രകൃതി ചാര്‍ത്തുന്ന തിലകക്കുറികളുടെ സൗന്ദര്യം പടിപടിയായി മനസ്സിലാക്കാതെയുള്ള മന്ഷ്യന്റെ പ്രയാണം. ജീവിതത്തിന്റെ പകുതി മാത്രം ആസ്വദിക്കുന്നു. വര്‍ണ്ണപ്പകിട്ടുള്ള ആദ്യപകുതിയെ സംസ്കാരമെന്ന പേരില്‍ സൗകര്യപൂര്‍വം വിസ്മരിക്കപ്പെടുന്നു. അഥവാ മറ്റൊരിടത്ത് അത് ആസ്വദിക്കപ്പെടുന്നു.
ബാബു എഴുന്നേറ്റു. കാലിലും കൈവിരലുകളിലുമൊക്കെ ലഹരിയുടെ പ്രവാഹം. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും മനസു് സ്വപ്നലോകത്തിലേക്കു് ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ആ സ്വപ്നലോകത്തിലൊരു നിര്‍വൃതി നിഴലിച്ചു നില്‍ക്കുന്നു. ചെയ്യുന്ന കാര്യം ശക്തിയോടെ ചെയ്യുകയെന്നതല്ലാതെ മറ്റൊരു ഭീരുത്വത്തിന്ം വില കല്‍പ്പിക്കപ്പെടാത്ത ലഹരി. ലിസിയായിരുന്നു മനസു നിറയെ. ലഹരിയില്‍ അവള്‍ അപ്‌സരസായി അഴിച്ചിട്ട മുടിയുമായി മാദകനൃത്തമാടി നില്‍ക്കുന്നു.
ബാബു ലിസിയുടെ മുറിയെ ലക്ഷ്യമാക്കി നടന്നു. പരിസരബോധത്തില്‍ ശ്വാസനിശ്വാസങ്ങളെപ്പോലും നിലപ്പിച്ചു കൊണ്ടു് സൂഷ്മ പരിശോധന നടത്തി. പ്രകൃതിപോലും നിദ്രയുടെ നിര്‍വൃതിയിലാണു്.
കതകിനെ മെല്ലെ പിമ്പോട്ടു തള്ളി. ഇരു പാളികളും ഇരുവശങ്ങളിലേയ്ക്കും മാറിക്കൊടുത്തു. വഴി തുറക്കപ്പെട്ടു. അയാള്‍ അകത്തു കടന്നു. പറുദീസയുടെ കവാടം തുറക്കപ്പെടുന്നതിലേക്കായി ആ കതകു പാളികള്‍ അടയപ്പെട്ടു. ഇരുളിന്റെ ഇരുളിമയില്‍ ഇരുണ്ട പറുദീസയുടെ കവാടത്തിലൂടെ അയാളുടെ കരാംഗുലികള്‍ ഇഴഞ്ഞു. മറകളില്ലാത്ത മന്ഷ്യത്വത്തിന്റെ തനിരൂപം മൂടുപടമില്ലാതെ വിശാലതയോടെ ഈ വികൃതലോകത്തിന്റെ മുന്‍പില്‍ ആഗ്രഹിച്ചതിനെ ആശ്ലേഷിക്കാനായി വിതുമ്പുന്ന ചുണ്ടുകളുമായി മലര്‍ന്നു കിടന്നു.
പ്രശ്‌നങ്ങള്‍ മാത്രം എന്നും തലയുയര്‍ത്തി നില്‍ക്കുന്ന "ജീവിത’മെന്ന പൊല്ലാപ്പില്‍ നിന്നും "നിര്‍വൃതി’യെന്ന യാഥാര്‍ത്ഥ്യത്തിലേക്കു് ഇരുവരുടെയും മനസു് പറന്നകന്നു.
ജീവിതപ്രശ്‌നങ്ങളെ ഊതിവീര്‍പ്പിച്ചു് നിത്യദുഃഖങ്ങളായി മനസില്‍ പേറി ഉഴലുന്ന മര്‍ത്യര്‍ ജീവിത യാഥാര്‍ത്ഥ്യത്തിലേക്കു് മടങ്ങിവന്നു് ശാരീരികമാനസികസുഖങ്ങളെ പുനര്‍ജ്ജീവിപ്പിക്കയും , ഇഷ്ടപ്പെട്ടതിനോടു് സ്‌നേഹം കാട്ടി ശാരീരിക വ്യായാമസുഖങ്ങളിലേക്കു് തിരിയുകയും ചെയ്താല്‍ "ജീവിതം’ ഇവിടെ സ്വര്‍ക്ഷീയമാകുകില്ലേ?.
ഭആക്ഷന്‍ ആന്‍ റിയാക്ഷന്‍ ഈസു് ഈക്വല്‍ ആന്‍ഡു് ഓപ്പസിറ്റു്’ ഓരോ പുല്‍ക്കൊടികളുടെയും തുമ്പത്തു് തുഷാരബിന്ദുക്കള്‍ വന്നടിഞ്ഞു. ഭൂമീദേവിയുടെ പ്രതലങ്ങളിലെല്ലാം ഈര്‍പ്പം നിറഞ്ഞു നില്‍ക്കുന്നു. സമയം വെളുപ്പായി. ഉദയ സൂര്യന്റെ ചെങ്കതിര്‍ശോഭയില്‍ ഇവറ്റകളിലിനിയും മാരിവില്ലിന്റെ നിറം പ്രശോഭിക്കപ്പെടും.
"കാതില്‍ തേന്‍ മഴയായ് പാടൂ. . . . .
കാറ്റേ. . . കടലേ. . . .’ അപ്‌സ്റ്റെയറില്‍ ടേപ്പു് റിക്കാര്‍ഡര്‍ അലാറം അടിച്ചു. പതിവൃതയായ ഒരു പുതിയ പ്രഭാതം പൊട്ടിവിടരുന്നു. ബാബു നേരെ സ്വന്തവീട്ടിലേക്കു് യാത്രയായി..
മടല്‍ക്കനലിന്‍മേല്‍ വച്ചു് തൊണ്ടു്കാപ്പി അനത്തിയൂറ്റവേ തങ്ക മകനെ കണ്ടു.
"മോനേ ഇന്നാ കാപ്പി’. പരിഭവങ്ങളില്ല, പരാതികളില്ല, പൈശന്യമില്ല. തങ്കയ്ക്കു് എല്ലാം ഉലകേ മായം. വാഴ്‌വേ മായം. മരിക്കുന്നതു വരെ ജീവിക്കുക. കട്ടന്‍കാപ്പിയും അല്‍പ്പം പുകയിലയും. അതുമാത്രം നിര്‍ബന്ധം. ഒന്നിന്ം ആരെയും ബുദ്ധിമുട്ടിക്കാറില്ല. അയല്‍ക്കാര്‍ക്കു ശല്യവും ഇല്ല. അവരുടെ മനസില്‍ ഏകാന്തതയിലൊരു ഏകാകിനിയായി യൗവനം ചിലവഴിച്ച കിഴക്കന്‍മലകളിലെ ദൈനംദിന ജീവിതചര്യകള്‍ മാത്രം. ഭര്‍ത്താവു് കാണപ്പെട്ട ദൈവം. പിന്നെ മുതലാളി അതു ഭര്‍ത്താവിന്റെ ദൈവം. ആരൊക്കെയോ, എന്തൊക്കെയോ എല്ലാമൊന്നും ഇന്നു് ഓര്‍മ്മയില്‍പ്പോലും ഇല്ല. ജനിച്ച ആത്മാവിന്റെ "ജീവിത’മെന്ന അവകാശം ഏറ്റുവാങ്ങി മരിച്ചു് അടക്കപ്പെടുന്ന ശുഭമുഹൂര്‍ത്തവും കാത്തു് കഴിയുകയാണവര്‍.ജീവിതം ആസ്വദിച്ചുവോ? ജീവിച്ചുവോ? യെന്നു ചോദിച്ചാല്‍ അറിഞ്ഞിരിക്കുന്ന അറിവിനൊത്തവണ്ണം "ജീവനം’ കഴിച്ചുവെന്ന സംതൃപ്തി.
പെറ്റതള്ള കൊടുത്ത കട്ടന്‍കാപ്പിയുമകത്താക്കി വാതില്‍പ്പടിയില്‍ പ്രകൃതിയെ നോക്കി ബാബു ഇരുന്നു. മനസു് അകലങ്ങളില്‍ ദ്വന്ദയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നു.
കാമുകിയായിരുന്നവള്‍ മറ്റൊരുത്തന്റെ ഭാര്യയായി മാറുന്നു. ഭാര്യയായി മുദ്രയിടപ്പെട്ടു് ദാമ്പത്യത്തിന്റെ പടവേറിയവള്‍ മറ്റൊരു പുരുഷന്റെ കാമുകിയായി മാറുന്നു. അവിഹിത ഗര്‍ഭം അലസിപ്പിച്ചവള്‍ മണിയറക്കുള്ളില്‍ പുത്തന്‍മണവാളന്റെ മുമ്പില്‍ കന്യകയായി അഭിനയിച്ചു് വഞ്ചനയിലൂടെ സ്‌നേഹം കവര്‍ന്നെടുത്തു പതിവൃതയായി വിലസുന്നു പൊല്ലാപ്പുകളിലൂടെ ഉളവായ വല്ലായ്മകളെ വിസ്മരിച്ചു് ഉല്ലാസരായി എല്ലാവരും വിലസുന്നു. പണമെല്ലാറ്റിന്ം മീതെ.

നേരം പുലര്‍ന്നു. തത്വചിന്തകള്‍ക്കു് വിരാമമിട്ടുകൊണ്ടു് ബാബു എഴുന്നേറ്റു. കിണറ്റിന്‍ കരയിലേക്കു് നടന്നു. തലേരാവിലെ അശുദ്ധികളെയെല്ലാം നാലുതൊട്ടി വെള്ളത്തിലൂടെ ശുദ്ധീകരിച്ചു. കുളിച്ചു് ശുദ്ധനായി ശുഭ്രവസ്ത്രവുമണിഞ്ഞു് അന്സരണയുള്ള വേലക്കാരനായി അതികാലത്തു തന്നെ കൃപാസദനത്തിന്റെ മുമ്പില്‍ ഡ്രൈവര്‍ ബാബു പ്രത്യക്ഷപ്പെട്ടു.
സരോജിനി പുത്തന്‍പുലരിയില്‍ കട്ടന്‍കാപ്പി നല്‍കി സ്വീകരിച്ചു. ലിസിയാകട്ടെ, കാര്‍പോര്‍ച്ചിന് മുമ്പില്‍ നില്‍ക്കുന്ന റോസാച്ചെടിയിലെ പുഷ്പത്തിന്റെ ഇതളുകളിലൂടെ വിരലുകളോടിച്ചു് തേനില്ലാത്ത മലരിന്റെ സുഗന്ധമാസ്വദിച്ചു് അങ്ങനെ നിന്നു. കണ്ണുണ്ടായിട്ടും ഒന്നും കാണാത്ത ഒരു അന്ധനെപ്പോലെ ഇരുവര്‍ക്കുമിടയില്‍ ബാബു നിലകൊണ്ടു. യന്ത്രവല്‍കൃതയുഗത്തിലെ ഒരു യന്ത്രം പോലെ. അഥവാ ഉപഭോഗസംസ്കാരത്തിലെ ഒരു ഭോഗവസ്തു പോലെ.
അപ്‌സ്റ്റെയറില്‍ നിന്നുള്ള ഉറച്ച സംസാരം കേട്ടു് ബാബു എഴുന്നേറ്റു. അപ്പന്ം മകന്ം തമ്മില്‍ എന്തോ പന്തികേടിലായിരിക്കുന്നു. ബാബു ശ്രദ്ധിച്ചു. വിഷയം രാഷ്ട്രീയം തന്നെ.
ഭഎടാ, ഞാന്‍ അസംബ്ലിയിലേക്കു് മത്‌സരിക്കുന്നതിന്റെ പേരില്‍ നീയെന്തിന്് ചൂടാകുന്നു. മന്ഷ്യന്റെ ശുക്രദശ എപ്പോഴാ തെളിയുന്നതെന്നാരു കണ്ടു?’പുനലൂരാന്റെ കനത്ത ശബ്ദം.
ഭപിന്നേ ഈ വയസാംകാലത്തല്ലേ ശുക്രദശ? അഥവാ ശുക്രദശ തെളിഞ്ഞാല്‍ തന്നെ വെട്ടിപ്പും തട്ടിപ്പും നടത്തിയും, കോഴയിനത്തിലും കാലുമാറിയുമൊക്കെ ഇന്നാട്ടിലെ പാവപ്പെട്ടവന്റെ പണം വാരിക്കൂട്ടി ഒരു മൃഗീയമായ സംസ്കാരം നിലനിര്‍ത്താനല്ലേ? വേണ്ട.’ റ്റൈറ്റസു് പറഞ്ഞു നിര്‍ത്തി.
"എനിക്കു വയസായെന്നോ? എന്നെക്കൊണ്ടു് അധികമൊന്നും പറയിക്കരുതു്. എടാ ഇന്നു നിന്നെക്കാള്‍ എല്ലാത്തുറകളിലും ഞാന്‍ മിടുക്കന്ം സുബോധമുള്ളവന്മാ. അമേരിക്കന്‍ ഡോളറിന്റെ അഹങ്കാരമൊന്നും ഈ തന്തയുടെ അടുത്തു് ചിലവാകുമെന്നു ധരിക്കേണ്ട.’ പുനലൂരാന്റെ ശബ്ദമുയര്‍ന്നു.
അമ്പത്തഞ്ചു് കഴിയുമ്പോള്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ ഈ നല്ല ഭരണഘടന എഴുതിയവര്‍ അറുപത്തഞ്ചു് കഴിഞ്ഞവര്‍ തിരഞ്ഞെടുപ്പില്‍ മത്‌സരിക്കരുതെന്നും, രണ്ടു് പ്രാവശ്യത്തില്‍ കൂടുതല്‍ രാഷ്ട്രഭരണസമിതികളില്‍ ഒരു സ്ഥാനവും അലങ്കരിക്കാന്‍ പാടില്ലെന്നും കൂടി എഴുതി ച്ചേര്‍ത്തിരുന്നെങ്കില്‍ .’റ്റൈറ്റസു് പിറുപിറുത്തു.
ഭപിന്നെ നീയൊരു ബുദ്ധിമാന്‍ വന്നിരിക്കുന്നു. അപ്പന്് ബുദ്ധി ഉപദേശിക്കാന്‍? എണ്‍പതു കഴിഞ്ഞവര്‍ ഭരണയന്ത്രം തിരിക്കുന്ന ഈ രാജ്യത്തു് അറുപത്തഞ്ചായ എനിക്കു് പ്രായത്തിന്റെ പേരില്‍ അയോഗ്യത കല്‍പ്പിക്കാന്‍?.’ പുനലൂരാന്‍ മകനെ കാര്യഗൗരവം മനസിലാക്കി.
ഭശരിയാണു്. എണ്‍പതു കഴിഞ്ഞവരുടെ വയോധികവിപ്രിതിയിലൂടെ ഈ രാജ്യം ഇന്നു് നരകതുല്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ചത്തൊഴിയുന്നതുവരെ അധികാരസ്ഥാനങ്ങളില്‍ വവ്വാലിനെപ്പോലെ തലയും കീഴോട്ടിട്ടു് അള്ളിപ്പിടിച്ചു കിടക്കുന്നവരെ തൂത്തെറിയാന്‍ ഇവിടെ നിയമമുണ്ടാകേണം. മന്ഷ്യന്റെ ശാരീരികശാസ്ത്രം അന്സരിച്ചു് നാല്‍പതു വരെ ആരോഹണവും അമ്പതു മുതല്‍ അവരോഹണവും ആണു്. ശരീരത്തിന്റെ ബലക്ഷയംപോലെതന്നെ മനസിനെയും ബുദ്ധിശക്തിയെയും ബാധിക്കുന്നതാണു് ജരാനരകള്‍. അറുപതു കഴിഞ്ഞവരില്‍ ബുദ്ധി ക്ഷയം(അല്‍ഷിമേഴ്‌സ്) സംഭവിക്കുന്നതായി മെഡിക്കല്‍ സയന്‍സ് പറയുന്നു. ഭൂതകാലങ്ങളുടെ അന്ഭവത്തില്‍കൂടി പലകാര്യത്തിന്ം ബോധനങ്ങള്‍ നല്‍കാന്‍ കഴിയുമെങ്കിലും വര്‍ത്തമാനത്തിന്റെ വികൃതമുഖത്തെ ഗ്രഹിപ്പാനോ, ഭാവിയുടെ ലക്ഷ്യത്തെപ്പറ്റി ചിന്തിക്കാനോ അറുപതു കഴിഞ്ഞ മന്ഷ്യ മസ്തിഷ്കത്തിനാവില്ല. യാഥാര്‍ത്ഥ്യമില്ലാത്ത വെള്ളക്കുപ്പായവുമണിഞ്ഞു് കഴിഞ്ഞകാല കാണാപാഠങ്ങളായ ഭജനാധിപത്യ വിശ്വാസികളേ’യെന്നു സംബോധന ചെയ്തു് പൊതുജനത്തെ വെള്ളത്തിലാക്കി ക്കൊണ്ടിരിക്കയാണു് ഇക്കൂട്ടര്‍ ഇന്നും.’ റ്റൈറ്റസിന്റെ തത്വജ്ഞാനം പുനലൂരാന്‍ വകവച്ചില്ല.
"എടാ ഞാന്‍ കണ്ട ലോകമൊന്നും നിനക്കറിയില്ല. കടത്തനാടന്ം, തുളുനാടന്മൊക്കെ പഠിച്ചു് ഞാന്‍ വെട്ടിപ്പിടിച്ചതാടാ ഇതെല്ലാം.’ പോടാ പുല്ലേയെന്ന ഭാവത്തില്‍ പുനലൂരാന്‍ മകനെ നോക്കി.
ഭഞാന്‍ ഇന്നു കാണുന്ന ലോകത്തെപ്പറ്റി ഡാഡിക്കു് മനസിലാക്കാന്‍ ആവില്ല. ഇന്നുവരെയുള്ള മനുഷ്യചരിത്രം ഇങ്ങനെ തന്നെയാ.’ റ്റൈറ്റസിന്റെ മുഖത്തു് മ്‌ളാനതയേറി.
"ചുമ്മാതല്ല നിന്റെ സന്തതകളിങ്ങനെ ആയതു്. ഇതല്ലേ നിന്റെ മനസ്സിലിരിപ്പു്?’ കൊച്ചുമക്കളുടെ സ്വഭാവശുദ്ധിയെ വല്യപ്പന്‍ ചോദ്യം ചെയ്തു.
സ്വന്ത അപ്പന്റെ വായില്‍നിന്നും കേട്ട വാക്കുകളില്‍ രോഷം ആളിപ്പടര്‍ന്നു. ഇങ്ങനെയൊക്കെയെന്ന പദത്തിന്റെ പിന്നില്‍ എന്തൊക്കെയോ നീരസങ്ങളാണല്ലോ. തന്റെ മക്കളുടെ ഇരിപ്പും നടപ്പും വേഷവും ഭാവവുമൊന്നും ഇതിയാന് പിടിച്ചിട്ടില്ല. റ്റൈറ്റസിന്റെ മുഖം തുടുത്തു. കണ്ണു ചുവന്നു.
"എന്റെ മക്കള്‍ എന്നോളമാകുമ്പോള്‍ ഈ ലോകത്തിന്റെ ചരിത്രപ്പുസ്തകത്തില്‍ അവര്‍ എഴുതിച്ചേര്‍ക്കും “ഇരുപതാം ന്ൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ വാലില്ലാത്ത കുറെ കുരങ്ങന്മാര്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണയന്ത്രം തിരിച്ചിരുന്നു, അക്കൂട്ടത്തില്‍ ഞങ്ങളുടെ വല്യപ്പന്ം ഉണ്ടായിരുന്നുവെന്നു്” ജനാധിപത്യം എന്തെന്നറിയാതെ ജനങ്ങളെ സ്വേഛാധിപത്യത്തിന്‍ കീഴെ ജാതിയുടെയും, മതത്തിന്റെയും പേരില്‍ തളെച്ചിട്ടവര്‍. സംസ്ഥാനഭരണത്തിലെ അഴിമതിയാരോപണങ്ങളില്‍ കുടുങ്ങി മന്ത്രിസ്ഥാനം രാജിവച്ചു് കേന്ദ്രത്തിലെത്തി മന്ത്രിയായി തീര്‍ന്നിട്ടുള്ള നേതാക്കന്മാരുടെ പരമ്പര.’ റ്റൈറ്റസിന്റെ മസ്തിഷ്കത്തില്‍ ചുഴലാക്കാറ്റുകള്‍ അലറിയടിച്ചു.
മകന്റെ മുഖഭാവം ശ്രദ്ധിച്ച പുനലൂരാന്‍ കോപഭാവങ്ങളൊക്കെയടക്കി ഒരു നഗ്മസത്യത്തിന്റെ ചുരുളഴിച്ചു.
ഭമോനേ, ഇന്നാട്ടില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഭരണതലത്തില്‍ ചില സ്ഥാനമാനങ്ങളൊക്കെ വേണം. സത്യവും നീതിയുമൊക്കെ കാലഹരണപ്പെട്ടു പോയി. ആദര്‍ശത്തെ മുറുകെപ്പിടിച്ചവരുടെയൊക്കെ ജീവിതമിവിടെ ദര്‍ശനമില്ലാത്തതായി മുദ്രയടിക്കപ്പെട്ടു കഴിഞ്ഞു. എല്ലാ തുറകളിലും ഇവിടെയിന്നു നേതൃത്വസ്ഥാനം സുലഭമാ. . . .ഉദാഹരണമായി പറഞ്ഞാല്‍ ഒരു റോഡു് വെട്ടിത്തുറക്കാന്‍ വേണ്ടി ഒരു പൗരസമിതി. നിവേദനങ്ങളും സത്യാഗ്രഹങ്ങളുമൊക്കെ സംഘടിപ്പിച്ചു് പഞ്ചായത്തു് അതന്വദിച്ചു കഴിയുമ്പോള്‍ വെട്ടിക്കാതിരിക്കാന്‍ ഒരു ഭസാധുസംരക്ഷണസമിതി’. ഇടയ്ക്കുവച്ചു് പണി നിര്‍ത്തിയ പദ്ധതി പുനരുദ്ധരിക്കാന്‍ അപ്പോള്‍ ഒരു ഭപുരോഗമന സര്‍വകക്ഷി സംഘടന’ രംഗത്തു്. സംഘര്‍ഷമേറുന്നവെന്ന പത്രവാര്‍ത്ത കേട്ടു് ഒരു ഏകോപന സമിതി. ഇതെല്ലാം കഴിഞ്ഞു് റോഡു് ഉദ്ഘാടനം ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു വര്‍ഗീയ സമിതി റോഡിന്റെ അവകാശവാദമുന്നയിച്ചു് രംഗത്തു്. അതായതു് ഹരിജനോദ്ധാരണ പദ്ധതിയെന്നോ, ഹില്‍പ്പുലയ ക്ഷേമപദ്ധതിയെന്നോ, പൗരാവകാശ സംരക്ഷണ പദ്ധതിയെന്നോ ഒക്കെ വിശേഷിപ്പിക്കും. ഈ എല്ലാ സമിതികളിലെയും നേതാക്കന്മാര്‍ മിക്കവാറും എല്ലാം ഒന്നു തന്നെയാ. പത്രക്കാര്‍ക്കു് ഇതൊക്കെ ഒരു വാര്‍ത്തയും വായനക്കാര്‍ക്കു് അല്‍പം ഫലിതവും അത്ര തന്നെ.’ പുനലൂരാന്‍ പറഞ്ഞു നിര്‍ത്തി.
ഉത്തരമൊന്നും പറയാതെ റ്റൈറ്റസു് താഴത്തേ നിലയിലേക്കു് ഇറങ്ങി.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക