Image

യുവന്റസ് റൊണാള്‍ഡോയെ വാങ്ങിയത് ഇഷ്ടപ്പെട്ടില്ല; ഫിയറ്റ് തൊഴിലാളികള്‍ സമരത്തിന്

Published on 13 July, 2018
യുവന്റസ് റൊണാള്‍ഡോയെ വാങ്ങിയത് ഇഷ്ടപ്പെട്ടില്ല; ഫിയറ്റ് തൊഴിലാളികള്‍ സമരത്തിന്

മിലാന്‍: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വന്‍ തുക മുടക്കി വാങ്ങിയ യുവന്റസ് മാനേജ്‌മെന്റ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ഫിയറ്റ് ഫാക്ടറി തൊഴിലാളികള്‍ സമരത്തിലേക്ക്. ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സ് യൂണിയനാണ് തെക്കന്‍ ഇറ്റലിയിലെ മെല്‍ഫി പ്ലാന്റില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ മാസം 15 മുതലാണു പണിമുടക്ക്.

ഇറ്റലിയിലെ അഗ്‌നെല്ലി കുടുംബത്തിന്റെ ഉടമസ്ഥതയിലാണ് ഫിയറ്റ് കന്പനിയും യുവന്റസ് ഫുട്‌ബോള്‍ ക്ലബ്ബും. 130 ദശലക്ഷം ഡോളര്‍ ചെലവഴിച്ച് റൊണാള്‍ഡോയെ ടീമില്‍ എത്തിക്കുന്നതിനു പകരം, ആരോപണം പുതിയ മോഡല്‍ കാറുകള്‍ നിര്‍മിക്കുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി ചെലവഴിക്കണമായിരുന്നു എന്നാണ് യൂണിയന്റെ പക്ഷം. കന്പനിയിലെ തൊഴിലാളികളുടെ സാന്പത്തിക പ്രതിസന്ധി തുടരുന്‌പോഴാണ് ഈ ദുര്‍ചെലവെന്നും സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക