Image

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം ഇനി തത്സമയം ഇന്റര്‍നെറ്റിലൂടെ ജനങ്ങളിലേക്ക്

Published on 01 July, 2011
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം  ഇനി തത്സമയം ഇന്റര്‍നെറ്റിലൂടെ ജനങ്ങളിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം ഇനി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലൂടെ തത്സമയം കാണാം. വെബ്‌സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാവിലെ പത്തിന് നടന്നു. www.keralacm.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓഫീസിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് കാണാം. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

നാലു ക്യാമറകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ , ഓഫീസില്‍ നടക്കുന്ന യോഗങ്ങള്‍ എന്നിവയെല്ലാം ജനങ്ങള്‍ക്ക് വെബ്‌സൈറ്റിലൂടെ തത്സമയം കാണാം. വെബ്‌സൈറ്റിലൂടെ മുഖ്യമന്ത്രിക്കു പരാതി നല്‍കാനും സൗകര്യമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക