Image

മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും അറസ്റ്റില്‍

Published on 13 July, 2018
മുന്‍ പാകിസ്താന്‍  പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും അറസ്റ്റില്‍
ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും ലാഹോര്‍ വിമാനത്താവളത്തില്‍വച്ച് പോലീസ് അറസ്റ്റ് ചെയതു.  അഴിമതിക്കേസില്‍ ഇരുവര്‍ക്കും പാകിസ്താന്‍ കോടതി കഴിഞ്ഞയാഴ്ച തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷാവിധിയുടെ സമയത്ത് ഇരുവരും വിദേശത്തായിരുന്നു. പാകിസ്താനിലേക്ക് തിരികെ എത്തിയപ്‌പോള്‍ വിമാനത്താവളത്തില്‍ വച്ചുതന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. എത്തിഹാദ് എയര്‍വേയ്‌സ് വിമാനം ഇ വൈ 243ലാണ് ഷെരീഫും മകളും എത്തിയത്. 

വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ വിമാനം ലാഹോര്‍ വിമാനത്താവളത്തില്‍ എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒമ്പതരയ്ക്ക് ശേഷമാണ് വിമാനമെത്തിയത്.ഷെരീഫിന്റെ വിമാനം അബുദാബിയില്‍നിന്ന് പുറപ്പെടാന്‍ രണ്ടുമണിക്കൂറിലധികം വൈകിയിരുന്നു. ഇതാണ് വിമാനം ലാഹോറിലെത്താന്‍ വൈകിയതിനു കാരണമായതെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

അഴിമതിക്കേസില്‍ അറുപത്തെട്ടുകാരനായ ഷെരീഫിന് പത്തുവര്‍ഷവും നാല്‍പ്പത്തിനാലുകാരിയായ മകള്‍ മറിയത്തിന് എട്ട് വര്‍ഷവുമാണ് തടവ്ശിക്ഷ വിധിച്ചിട്ടുള്ളത്. ലണ്ടനില്‍ ഷെരീഫ് കുടുംബം നാലു ഫഌറ്റുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തിയത്. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് രണ്ടു കേസുകള്‍ കൂടി ഷെരീഫിന്റെ പേരിലുണ്ട്. ലണ്ടനില്‍ കാന്‍സറിനു ചികിത്സ തേടുന്ന ഭാര്യയുടെ സമീപത്തുനിന്നുമാണ് ഷെരീഫ് ഇന്നു തിരികെ വന്നത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക