Image

ഫോമാ അഡൈ്വസറി കൗണ്‍സിലില്‍ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍

Published on 13 July, 2018
ഫോമാ അഡൈ്വസറി കൗണ്‍സിലില്‍ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍
അമേരിക്കന്‍ മലയാളികളുടെ സംഘചേതനയുടെ ദീപശിഖയായ ഫോമായുടെ അഡൈ്വസറി കൗണ്‍സിലിലേക്ക് എതിരില്ലാതെ ജയിച്ച ചെയര്‍ തോമസ് ടി. ഉമ്മന്‍, സെക്രട്ടറി രേഖാ ഫിലിപ്പ് ജോ. സെക്രട്ടറീ സാബു ലൂക്കോസ് എന്നിവര്‍ വിവിധ കര്‍മ്മരംഗങ്ങളില്‍ മികവ് തെളിയിച്ചവരാണ്. 

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാവും കറയറ്റ സംഘാടകനുമാണ്‍ തോമസ് ടി ഉമ്മന്‍. സംഘാടകയും എഴുത്തുകാരിയുമാണു രേഖാ ഫിലിപ്പ്. സാമ്പത്തിക വിദഗ്ദനും വിവിധചാരിറ്റി സംഘടനകളുടെ മുന്‍ നിര പ്രവര്‍ത്തകനുമാണു സാബു ലൂക്കോസ്.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കേരള ചാപ്റ്റര്‍ നാഷണല്‍ ചെയര്‍മാന്‍,ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ്, തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച തോമസ് ടി. ഉമ്മന്‍ ഫോമായുടെ പൊളിറ്റിക്കല്‍ ഫോറം നാഷണല്‍ ചെയര്‍മാനായി പല തവണ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പി ഐ ഓ , ഓസിഐ കാര്‍ഡുകള്‍എത്തുന്നതിനു മുന്‍പു തന്നെ ഇരട്ട പൗരത്വത്തിനു വേണ്ടി ഇന്ത്യന്‍ അധികൃതരോട് ആവശ്യപ്പെട്ടവരില്‍മുന്‍ നിരയില്‍ ഉണ്ടായിരുന്നു.പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരെ പോരാടുന്നതിലും എപ്പോഴും മുന്‍പന്തിയില്‍ തന്നെ.

ഫോമായുടെ മുതിര്‍ന്ന നേതാക്കളുടെയും അംഗസംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും താത്പര്യവും പിന്തുണയും മാനിച്ചാണ് താന്‍ ഈ സ്ഥാനത്തേയ്ക്ക് മല്‍സരിച്ചതെന്ന് തോമസ് ടി ഉമ്മന്‍ പറഞ്ഞു.

അമേരിക്കയില്‍ എഴുപതുകളില്‍ എത്തിയ തോമസ് റ്റി ഉമ്മന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ ബിസിനസ് ഓഫീസറായി നാല് പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ചു. സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം സ്റ്റേറ്റിന്റെ കോണ്‍ട്രാക്ടുകളുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു. ലോങ്ങ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) രൂപീകരിച്ചുകൊണ്ടാണ് അദ്ദേഹം കര്‍മഭൂമിയിലെ തന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് അസ്ഥിവാരമിട്ടത്. ലിംകയുടെ സ്ഥാപക പ്രസിഡന്റായി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു. പബ്ളിക് ലൈബ്രറിയില്‍ മലയാളംപഠിപ്പിക്കുന്നതിനും മുന്നിട്ടിറങ്ങി.

ഓ.സി.ഐ കാര്‍ഡ്, പാസ്പോര്‍ട്ട് സറണ്ടര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ഇടപെട്ട് അനുകൂല തീരുമാനങ്ങള്‍ എടുപ്പിച്ചു. ഇതുസംബന്ധിച്ച് 2010ല്‍ നടത്തിയ പ്രതിഷേധം ചരിത്രം കുറിക്കുന്നതായിരുന്നു. ഇന്ത്യന്‍ കോണ്‍സുലെറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ റാലി സര്‍ക്കാരിന്റെ മനം മാറ്റുകയും പാസ്പോര്‍ട്ട് സറണ്ടര്‍ ഫീസ് 20 ഡോളറായി കുറക്കുകയും ചെയ്തു.

തിരുവല്ല നഗരത്തിലെ പുരാതനമായ തോട്ടത്തില്‍ കുടുംബാംഗമായ തോമസ് റ്റി ഉമ്മന്‍ 1964 കാലഘട്ടത്തില്‍ അഖില കേരള ബാലജനസഖ്യം തിരുവല്ല യൂണിയന്റെ പ്രസിഡന്റായിരുന്നു. സോഷ്യല്‍ സര്‍വീസ് ലീഗിലും സജീവമായി പ്രവര്‍ത്തിച്ചു. പഠനകാലത്ത് കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും ഊര്‍ജ്വസ്വലമായ സാന്നിധ്യമറിയിച്ച ഇദ്ദേഹം നാട്ടില്‍ ട്രേഡ് യൂണിയന്‍ രംഗത്തും തൊഴില്‍ സൗഹൃദത്തിന്റെ നേതൃപാടവം കാഴ്ചവച്ച ജനപ്രിയ നേതാവാണ്.

പെന്‍സില്വേനിയയില്‍ താമസിക്കുന്ന രേഖാ ഫിലിപ്പ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ ഉദ്യോഗസ്ഥയാണ്. റാന്നി സ്വദേശി.വനിതകളുടെ തുല്യാവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്ന രേഖാ ഫിലിപ്പ് വ്യക്തമായ കാഴ്ചപ്പാടുകളും പ്രവര്‍ത്തന ശൈലിയുമുള്ള വ്യക്തിയാണ്. മാനസികാരോഗ്യം, ആരോഗ്യകരമായ ബന്ധങ്ങള്‍, ലക്ഷ്യബോധമുള്ള ജീവിതം എന്നിവയെപറ്റിയെല്ലാം എഴുതുന്ന രേഖാ ഫിലിപ്പ് സാമുഹിക പ്രശ്‌നങ്ങളില്‍ വനിതകളുടെയും യുവജനതയുടെയും കടന്നു വരവിനു പ്രോല്‍സാഹനം നല്‍കുകയും ചെയ്യുന്നു.

ചാരിറ്റി പ്രവര്‍ത്തനം മാത്രമല്ല മറ്റു കാര്യങ്ങളിലും വനിതകള്‍ക്ക് പ്രവര്‍ത്തിക്കാനാവുമെന്നു രേഖാ ഫിലിപ്പ് ചൂണ്ടിക്കാട്ടുന്നു. അതു പോലെ വനിതകളെപ്പറ്റിയുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്താനും ശ്രമിക്കണം

ഫോമാ വനിതാ പ്രതിനിധി എന്ന നിലയില്‍ (2016-18) സാന്ത്വനം പ്രോജക്ടിന്റെ കോര്‍ഡിനേറ്ററായിരുന്നു. ഷീലാ ശ്രീകുമാറിനൊപ്പം മിഡ് അറ്റ്‌ലാന്റിക് റീജിയനില്‍ ശക്തമായ റീജിയനല്‍ വനിതാ ഫോറം കെട്ടിപ്പടുക്കുന്നതിനു നേത്രുത്വം നല്കി.

ജെ. മാത്യൂസ് സാറിനൊപ്പം യുവ എഴുത്തുകാര്‍ക്കുള്ള മല്‍സരത്തിനുപ്രവര്‍ത്തിച്ചു. ഫ്‌ളൊറിഡാ കണ്‍ വന്‍ഷനില്‍ പ്രിറ്റി ദേവസ്യക്കൊപ്പം മലയാളി മങ്ക മല്‍സരത്തിനു നേത്രുത്വം നല്‍കുകയും വനിതാ ഫോറം സെമിനാര്‍ സംഘടിപ്പിക്കുകയും ചെയ്തു.

ഫിലഡല്ഫിയ കലയുടെ സെക്രട്ടറി ആയിരുന്നു. 12 വയസുള്ള പുത്രനുണ്ട്. 
 
കുമ്പനാട് ഫെല്ലോഷിപ്പ് ഹോസ്പിറ്റലിന്റെ അഡ്മിനിസ്റ്റ്രേറ്റര്‍ ഫിലിപ്പിന്റെപുത്രിയാണ്. ഒട്ടേറെ അമേരിക്കന്‍ മലയാളികളുടെ വ്രുദ്ധ മാതാപിതാക്കള്‍ ആശുപതിയിലെ ജിറിയാട്രിക് വാര്‍ഡിലുണ്ട്.

ന്യു യോര്‍ക്കില്‍ ബ്ലൂ ഓഷ്യന്‍ വെല്ത്ത് സൊലുഷന്‍ ഫൈനാന്‍ഷ്യല്‍ അഡൈ്വസര്‍ ആണു സാബു ലൂക്കോസ്. രണ്ടു പതിറ്റാണ്ടിലേറെയായി സാമ്പത്തിക-നിക്ഷേപക രംഗത്ത് ശക്തമായ സാന്നിധ്യം.

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്‍ഡ് പ്രസിഡന്റായ സബു ലൂക്കോസ്,സേവന സംഘടന എക്കോയുടെ സ്ഥാപക ഡയറക്ടര്‍മാരിലൊരാളാണ്. മെഡിക്കല്‍ ക്യാമ്പുകളും വിദ്യാഭ്യാസ പരിപാടികളും എക്കോ സംഘടിപ്പിക്കുന്നു. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ന്യൂ യോര്‍ക്ക് കോര്‍ഡിനേറ്ററാണ്. 

ഫോമാ നാഷണല്‍ കമ്മിറ്റി അംഗമായും ഓഖി ദുരിതാശ്വാസ നിധി ദേശീയ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. യുവജനതക്കു വേണ്ടിയുള്ള പ്രവര്‍ത്തങ്ങളും സാബു ലൂക്കോസിനെ ശ്രദ്ധേയനാക്കുന്നു.
ഫോമാ അഡൈ്വസറി കൗണ്‍സിലില്‍ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ഫോമാ അഡൈ്വസറി കൗണ്‍സിലില്‍ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ഫോമാ അഡൈ്വസറി കൗണ്‍സിലില്‍ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക