Image

ദൈവം സ്വര്‍ഗ്ഗത്തില്‍, ഭൂമിയില്‍ എല്ലാം അനുകൂലം (സുധീര്‍ പണിക്കവീട്ടില്‍)

Published on 13 July, 2018
ദൈവം സ്വര്‍ഗ്ഗത്തില്‍, ഭൂമിയില്‍ എല്ലാം അനുകൂലം (സുധീര്‍ പണിക്കവീട്ടില്‍)
വേനല്‍ക്കുറിപ്പുകള്‍ (തുടര്‍ച്ച) (വേനല്‍ ആരംഭിച്ചു. 'തുക്കള്‍ മാറുമ്പോള്‍ പ്രക്രുതിയുടെ മാറ്റങ്ങള്‍ വീക്ഷിക്കുന്നത് സും, സുകരം; അതെക്കുറിച്ച് ചില കുറിപ്പുകള്‍)

എന്നും ഗ്രാമങ്ങളെ പ്രണയിച്ചൊരാള്‍ പട്ടണത്തില്‍ വന്നുപ്പെട്ടാല്‍ എന്തു ചെയ്യും?. ചുറ്റുമുള്ള ഇത്തിരി പ്രക്രുതിയെ കെട്ടിപിടിച്ച് അവളോട് കൊഞ്ചും, പൂക്കളും ഇലകളും ചൂടി, മന്ദഹസിച്ച് നില്‍ക്കുന്ന നീ, പ്രക്രുതി, നിന്റെ 'തുക്കളില്‍ യൗവ്വനകാലമായ ഈ വേനല്‍ വീട്ട് പോകരുത്. ന്യൂയോര്‍ക്കിലെ വേനലിന്റെ ആരംഭത്തില്‍ വീടിന്റെ പുറകിലെ ഇത്തിരി മണ്ണ് പച്ചപാവാടയിട്ടപ്പോള്‍, മരങ്ങള്‍ തളിര്‍ത്തപ്പോള്‍, ചെടികള്‍ പൂവ്വണിഞ്ഞപ്പോള്‍ ഗ്രാമസ്വപ്നങ്ങള്‍ വീണ്ടും സാക്ഷാത്കരിക്കയാണെന്ന് അയാള്‍ക്ക് തോന്നി. മഞ്ഞുരുകിപോയ മണ്ണിന്റെ ഈര്‍പ്പം കലര്‍ന്ന മണം ഓര്‍മ്മകളുടെ ഇടവഴിയിലേക്ക് കൂട്ടികൊണ്ട് പോകുന്നു. വെയിലിനു പത്തരമാറ്റിന്റെ തിളക്കം. കുട്ടികള്‍ അവരുടെ ബാല്യം കളിച്ച് തിമിര്‍ത്തത് ഇവിടെയാണു്.

മരക്കമ്പുകള്‍ക്കൊണ്ട് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കളിവീട് വച്ചതിവിടെ എന്ന് മണല്‍തരികള്‍ മൂളുന്നതിവിടെയാണു്. കുഞ്ഞാറ്റക്കിളികളെ കുഞ്ഞികയ്യിലൊതുക്കാന്‍ മോഹിച്ച് കുട്ടികള്‍ ഓടി നടന്നതിവിടെയാണു്. വിരിഞ്ഞപൂക്കളില്‍ നിന്നും പൂന്തേന്‍ നുകര്‍ന്ന് ചിറകടിച്ച് പോകുന്ന ചിത്രശലഭങ്ങളെ കൗതുകത്തോടെ നോക്കി നിന്ന കുഞ്ഞ്കണ്ണുകള്‍ ഇവിടെയാണു്. ചിത്രശലഭങ്ങള്‍ തേന്‍ കുടിക്കുന്നത് അതിന്റെ നാവ് ഉപയോഗിച്ചാണു അതു നമ്മള്‍ സ്‌ട്രൊ ഉപയോഗിച്ച് കുടിക്കുന്ന പോലെയാണെന്നു വിവരിച്ചുകൊടുത്തപ്പോള്‍ ചിത്രശലഭത്തിന്റെ സ്‌ട്രോ കാണാന്‍ അതിന്റെ പുറകെ ഓടിയ കുഞ്ഞികാലുകള്‍ പതിഞ്ഞത് ഇവിടെയാണു. എവിടെ നിന്നോ പറന്ന് വന്ന ഒരു തുമ്പിയെകൊണ്ട് കല്ലിടിപ്പിച്ച് കാണിച്ച് കൊടുത്തപ്പോള്‍ കുട്ടികള്‍ വിസ്മയം പൂണ്ട് നിന്നത് ഇവിടെയാണു്. വര്‍ണ്ണകുമിളകള്‍ ഊതിവിട്ട് പൊട്ടിച്ചിരിച്ച ബാല്യത്തിന്റെ കൊലുസ്സുകള്‍ കിലുങ്ങിയതിവിടെയാണു്. ഒരണ്ണാറക്കണ്ണന്‍ എന്തോ പറയാന്‍ ആഹ്ലാദിച്ചോടി വന്ന് പിന്നെ വാലും പൊക്കി ഓടി കളഞ്ഞപ്പോള്‍ കുഞ്ഞിളം ചുണ്ടുകള്‍ ഞളുക്കി ഒരു പൊന്നുട്ടി കരയാന്‍ തുടങ്ങിയതും ഇവിടെയാണു്.

നീന്തല്‍ കുളത്തില്‍ മുങ്ങി നീരാടുന്ന കുട്ടികളുടെ ആഘോഷത്തില്‍ പങ്ക് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ നാട്ടിലെ വേനലാവുധിയും, മീന ചൂടും, പുഴയിലെ തണുപ്പും വീണ്ടും അനുഭവിച്ചത് ഇവിടെയാണു്. സൂര്യന്‍ ഉദിച്ച് നില്‍ക്കേ വെറുതെ ഒന്ന് ചാറി പോയ മഴ കൊള്ളാതെ കയപ്പ്ക്ക പന്തലിന്റെ ചുവട്ടില്‍ നിന്ന കുട്ടികളോട് ഇപ്പോഴാണു കുറുക്കന്റെ കല്യാണം എന്ന കഥ പറഞ്ഞപ്പോള്‍ കുറുക്കനെ കാണണമെന്ന് അവര്‍ വാശി പിടിച്ചത് ഇവിടെയാണു്. അമ്പിളി മാമനെ കാണാന്‍ വന്നു നിന്നപ്പോള്‍ ഏതൊ പ്രാണി കുത്തി കുട്ടികളെ വേദനിപ്പിച്ചത് ഇവിടെയാണു്. എന്തിനാണു് പ്രാണി കുത്തി നോവിച്ചതെന്ന് സങ്കടപ്പെട്ട നിഷ്ക്കളങ്കത തേങ്ങി നിന്നതിവിടെയാണു്. വെള്ളമൊഴിച്ച പാത്രത്തില്‍ അമ്പിളി മാമന്റെ ബിംബം കാണിച്ച് കുട്ടികളെ അത്ഭുതപ്പെടുത്തിയ പഴയ കാല മുത്തശ്ശിമാരുടെ അടവ് പരീക്ഷച്ചതും ഇവിടെയാണു്. വെള്ളത്തിലെ ബിംബത്തെക്കാള്‍ ഉയരമുള്ള അച്'ന്റെ തോളിലിരുന്ന് അമ്പിളി മാമനെ തൊടാന്‍ നോക്കിയ പിഞ്ചുമനസ്സുകള്‍ തുടിച്ചത് ഇവിടെയാണു്. അമ്പിളിയെ കളിപമ്പരമാക്കുവാന്‍ വെമ്പുന്ന ശൈശവം സ്വര്‍ഗ്ഗം തന്നെ എന്ന് വള്ളത്തോള്‍ പാടിയത് ഓര്‍മിച്ച് അച്'ന്‍ നിന്നതും ഇവിടെയാണു്. ഓരോ വേനലും പഴമയെ പുതുക്കുകയും പുതുമയെ കൊണ്ട് വരികയും ചെയ്യുന്നു. ഈ ഇത്തിരിവട്ടത്തിലെ ഭൂമിക്ക് ഇത്ര സൗന്ദര്യമാണെങ്കില്‍ ഈ ലോകം എത്ര സുന്ദരം.

സൂര്യദേവന്‍ അങ്ങനെ പുഞ്ചിരിച്ച് കൊണ്ട് നില്‍ക്കയാണു്. ഇങ്ങനെ മനോഹരമായ ഒരു ദിവസത്തിലായിരിക്കും അമേരിക്കയില്‍ ജനിച്ച് പിന്നീട് ഫ്രാന്‍സിലേക്ക് കുടിയേറി പാര്‍ത്ത റോമന്‍ പയിന്‍ അത്ഭുതപ്പെട്ടത് : ഓ, സൂര്യപ്രകാശമേ, ഭൂമിയില്‍ കാണപ്പെടുന്ന ഏറ്റവും വില കൂടിയ സ്വര്‍ണ്ണമേ... എന്നു്. അരുണോദയത്തിലെ ഇളങ്കാറ്റിനു എന്തോ രഹസ്യം പറയാനുണ്ട്, ഉണര്‍ന്നിട്ട് വീണ്ടും ഉറങ്ങാന്‍ പോകരുത് എന്ന് പേര്‍ഷ്യന്‍ കവി ജലാലുദീന്‍ റുമി പറയുന്നു. പുലരി വന്ന് തൊടുമ്പോള്‍ ഉറക്കമുണര്‍ന്ന് പ്രക്രുതിയെ വീക്ഷിക്കുക, ശ്രദ്ധിക്കുക. തൊടികളില്‍ കാക്ക കച്ചേരിയും, അണ്ണാറക്കണ്ണന്മാരുടെ ഓട്ടവും, പാലു കുടിച്ച് പറമ്പില്‍ മുഴുവന്‍ ഓടി നടക്കുന്ന പശുക്കുട്ടിയും ഇപ്പോള്‍ നാട്ടില്‍ നിന്നും അപ്രത്യ ക്ഷമായെങ്കിലും എഴുത്തുക്കാര്‍ അതെല്ലാം എഴുതി സൂക്ഷിച്ചിട്ടുണ്ട്. സു ജീവിതം നമ്മുടെ ജന്മാവകാശമാണെങ്കില്‍ എന്തു കൊണ്ട് നമുക്കത് നേടി കൂടാ എന്ന ലേനത്തില്‍ യശശ്ശരീരനായ കെ.പി. കേശവമേനോന്‍ പ്രക്രുതിയിലെ നന്മകളെക്കുറിച്ച് പറയുന്നുണ്ട്.

സുലഭം പ്രക്രുതി നല്‍കുന്ന ഒന്നിനും മനുഷ്യന്‍ വില കല്‍പ്പിക്കുന്നില്ല. സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും ഒരു പതിവല്ലേ, അതില്‍ എന്തിരിക്കുന്നു എന്ന് സാധാരണ മനുഷ്യര്‍ ചോദിക്കുമായിരിക്കും. മൂന്ന് സഹസ്രബ്ദങ്ങള്‍ക്കപ്പുറം ഭാരതത്തില്‍ ജീവിച്ച മഹര്‍ഷിമാര്‍ പുലരി ഉദിച്ച് വരുന്നതിനെകുറിച്ച് എഴുതിയ കവിത വായിക്കുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും.ആധുനിക കവികള്‍ വന്ന് പരുക്കന്‍ ഭാഷയില്‍ അല്ലെങ്കില്‍ ഭാഷയില്ലാ ഭാഷയില്‍ കവിതകള്‍ കുറിക്കും മുമ്പ് നമുക്കുണ്ടായിരുന്ന കാല്‍പ്പനിക കവികള്‍ എഴുതിയപോലെ ഈ കവിത ഇപ്പോഴും ആസ്വാദകമനസ്സുള്ളവര്‍ വായിച്ച് രസിക്കുന്നു.

ദ്യോവിന്റെ മകളിതാ പുലര്‍ന്നു കാണായ് വന്നു
യൗവ്വനമിടിയാത്തോള്‍, വെണ്‍തുകിലുടുത്തവള്‍
ഭൂവിലെ സമസ്ത സമ്പത്തിനുമധീശ്വരി
തൂവ്വുക വെളിച്ചമിങ്ങുഷസ്സേ സുഭഗേ നീ....

കാലം വസന്തകാലം, സമയം പ്രഭാതം, രാവിലെ ഏഴു മണി, കുന്നിന്‍ ചരിവുകള്‍ തുഷാരമുത്തുകള്‍ അണിഞ്ഞു, വാനമ്പാടി പറക്കുന്നു, ഒച്ച് ഒരു മുള്ളിന്മേല്‍ ഇഴയുന്നു. ദൈവം സ്വര്‍ഗ്ഗത്തില്‍, ഭൂമിയില്‍ എല്ലാം സ്വസ്ഥം. റോബര്‍ട് ബ്രൗണിംഗിന്റെ ഒരു കവിതയുടെ ഏകദേശ വിവര്‍ത്തനമാണിത്. എല്ലാം വേണ്ടപോലെ നടക്കുമ്പോള്‍ ദൈവത്തിന്റെ ആവശ്യമില്ല അദ്ദേഹം സ്വര്‍ഗ്ഗത്തില്‍ ഇരുന്നോട്ടെ എന്ന് ഈ വരികളെ വ്യാ്യാനിക്കുന്നവരുണ്ട്. അതേ സമയം ഈ ഭൂമി എത്രയോ മനോഹരമായി സ്രുഷ്ടിച്ചിരിക്കുന്നു ഇവിടെ എല്ലാവരും അവരവരില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുറ്റുമ്പോള്‍ ഭൂമിയുടെ മനോഹാരിത കൂടുന്നു എന്നര്‍ത്ഥമാണു കൂടുതല്‍ ശരി. വിയര്‍ത്ത് വേണം നീ ഉപജീവനം കഴിക്കാന്‍ എന്ന ശാപം മനുഷ്യനു നല്‍കി ദൈവം സ്വര്‍ഗ്ഗത്തില്‍ സുമായിരിക്കുന്നുവെന്നും വ്യാാനിക്കാം. വാസ്തവത്തില്‍ അത് ഒരു ശാപമല്ല. അദ്ധ്വാനിക്കാതെ ജീവിക്കുന്ന മനുഷ്യനു എന്താനന്ദമാണു് ലഭിക്കുന്നുത്. ലിയോ ടോള്‍സ്റ്റായിയോട് ഒരു തത്വചിന്ത്കന്‍ ചോദിച്ചു. എന്ത്‌കൊണ്ടാണു നിങ്ങള്‍ പരിശ്രമം അനിവാര്യമാണെന്ന് വിശ്വസിക്കുന്നത്. ടോള്‍സ്റ്റായിയുടെ മറുപടി: വേലക്കാരെകൊണ്ട് വേല ചെയ്യിക്കുന്നവനു കിട്ടാത്ത ഉന്നതമായ ആനന്ദവും മനസുവും അത് തരുന്നുവെന്ന്. ശരിയാണു് അദ്ധാനിക്കാതെ നമുക്ക് ഒന്നും കിട്ടുന്നില്ല. നിലം ഉഴുകയും വിതക്കുകയും ചെയ്യുമ്പോള്‍ അവിടെ കതിര്‍കുലകള്‍ കാറ്റില്‍ ചാഞ്ചാടുന്നു. ഭഗവത് ഗീതയും ഇതേ തത്വം തന്നെ പറയുന്നുണ്ട്. ഒരാളും ഒരിക്കലും അല്‍പ്പനേരത്തേക്ക്‌പോലും പ്രവര്‍ത്തിക്കാതെ ഇരിക്കുന്നില്ല. എല്ലാവരും പ്രക്രുതി ഗുണങ്ങളാല്‍ നിര്‍ബന്ധിതരായി കര്‍മ്മം ചെയ്തുപോകുന്നു.( 3:4-5)

എലസബത്ത് ബ്രൗണിംഗ് എന്ന ആംഗല കവയിത്രി എഴുതി: ഈ ശാപത്തിലൂടെ (വിയര്‍ത്ത് വേണം നീ ഉപജീവനം കഴിക്കാന്‍ എന്ന ശാപം) ദൈവം നമുക്ക് സമ്മാനങ്ങള്‍ നല്‍കിയിരിക്കുന്നു, അനുഗ്രഹം കൊടുത്ത മനുഷ്യനെക്കാള്‍. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികള്‍ സങ്കീര്‍ത്തനം 23 ഓര്‍ക്കാതിരിക്കില്ല. യഹോവ എന്റെ ഇടയനാകുന്നു. വേണ്ടതെല്ലാം എനിക്ക് എപ്പോഴും ഉണ്ടായ്രിരിക്കും. പച്ചപ്പുല്‍മേട്ടില്‍ അവനെന്നെ കിടത്തുന്നു. ശാന്തമായ ജലാശയങ്ങളിലേക്ക് അവനെന്നെ നയിച്ച് കൊണ്ട് പോകുന്നു.... ഇവിടെ ഇടയന്‍ കുഞ്ഞാടുകള്‍ക്ക് വേണ്ടതെല്ലാം കൊടുക്കുന്നു. കുഞ്ഞാടുകള്‍ യഹോവക്ക് നന്ദിയര്‍പ്പിച്ച് കഴിയുന്നു. അവര്‍ അദ്ധാനിക്കുന്നു. ദൈവത്തിന്റെ ശാപം അനുഗ്രഹമാക്കി മാറ്റുന്നു. പള്ളിമണികളും പനിനീര്‍ക്കിളികളും പള്ളിയുണര്‍ത്തും നാട് എന്ന് വയലാര്‍ വിശേഷിപ്പിച്ച നാട്ടില്‍ നിന്നും വന്നവര്‍ക്ക് ഇവിടെയും ഭൂമി ലഭിക്കുന്നു. ചുറ്റും കുളമുള്ള, ചെന്താമരയുള്ള, മുറ്റത്ത് തണലുള്ള വീടിന്റെ ഓര്‍മ്മയില്‍ ഇവിടെയും ചെടികളും മരങ്ങളും നട്ട് പിടിപ്പിക്കാം. ഓടി പോകുന്ന വേനല്‍കാലത്ത് നടുന്ന കുമ്പളവള്ളികള്‍ വെയില്‍ പണിത കമ്മലുമായി ചമഞ്ഞ് കിടക്കുന്നത് കണ്ട് കണ്‍കുളിര്‍ക്കാം.റോബര്‍ട്ട് ബ്രൗണിംഗിനെപോലെ അവര്‍ക്കും പാടാം : ദൈവം സ്വര്‍ഗ്ഗത്തില്‍, ഇവിടെ ഞങ്ങള്‍ക്കെല്ലാം സും.

ഗ്രാമത്തെ സ്‌നേഹിച്ച ആരോ എഴുതിയ ഒരു കവിത ഓര്‍മ്മ വരുന്നു.

വീട് വയ്ക്കുന്നെങ്കില്‍ ഗ്രാമത്തിലാവട്ടെ,
കൂട്ടുകൂടുന്നെങ്കില്‍ കുഞ്ഞുങ്ങളോടാട്ടെ
കൂട്ടുവെട്ടുന്നെങ്കില്‍ നിന്നോട് തന്നാട്ടെ
കൂടിക്കുഴ്‌യുന്നേല്‍ ഭാര്യയോടാവട്ടെ
വയ്ക്കുന്ന വീടൊരു പുഴയോരത്താവട്ടെ
മാമുനിയ്‌ക്കൊക്കും കുടില്‍ തന്നെയാവട്ടെ
ആ കുടില്‍ മുറ്റത്ത്് കായ്ക്കറിത്തോട്ടവും
നറുമ്പാല്‍ കുടിക്കാന്‍ തൊഴുത്തിലൊരു പയ്യും
അടുത്തവര്‍ഷത്തില്‍ അവള്‍ക്കൊരു കുഞ്ഞും
ഗ്രാമമാണേതൊരു സ്വര്‍ഗ്ഗത്തിലും ഭേദം
മതി നിനക്കെല്ലാം സംത്രുപ്തനാക നീ

ശുഭം
Join WhatsApp News
എന്ന് സൊന്തം നാരദന്‍ 2018-07-13 22:52:20

പച്ച പുല്‍ പുറങ്ങളില്‍ കൂടി നടന്നു സുഖം തരുന്ന വെള്ളം അടിച്ചു പുല്‍ പുറത്തു കിടന്നു സോര്‍ഗ ലോകത്തില്‍ ഇല്ല ഇതില്‍ ഉപരി സുഖം എന്ന് ഉറക്കെ പാടാന്‍ !!!!

പച്ച കഞ്ചാവിന്‍ മണമുള്ള കാറ്റേ എന്ന് ഉറക്കു പാട്ട് പാടാന്‍

പോനാല്‍ പോകട്ടും പോടാ എന്ന് പാടാന്‍

അമ്രിതിന്‍ സമമാം നല്ലൊരു ഇളം കള്ള് ഷാപ്പിന്‍ പുറകില്‍ നിന്ന് ഒറ്റ അടിക്കു കുടിക്കുവാന്‍

അപ്പച്ചന്‍ ഷാപ്പില്‍ കേറിയതും, ഷാപ്പിലെ പെണ്ണ്.......

എന്തിനു എന്നെ മദുരിക്കുന്ന ഓര്‍മ്മകള്‍ കൊണ്ട് കൊല്ലുന്നു എന്‍ സുദീര!!!!!!

Jyothylakshmy Nambiar 2018-07-14 02:42:41

വേനൽകുറിപ്പുകൾ വായിച്ചപ്പോൾ തുഷാരബിന്ദുക്കളിൽ കുളിച്ച ഒരു സുഖം. ബാല്യവും, ബാല്യകാലസമരണകളും മനസ്സിൽ ഇടയ്ക്കിടെ പൊടിതട്ടിവയ്ക്കുന്ന സ്വഭാവമുള്ളതുകൊണ്ടാകാം ലേഖനം വായിച്ച കുറച്ചുനേരം അറിയാതെ ഞാൻ ബാല്യത്തിലേയ്ക്ക് തിരിച്ചുപോയി. ഇത്തരം ഓർമ്മകൾ ഇന്നും മനസ്സിൽ കൊണ്ടുനടക്കുന്ന എഴുത്തുകാരെ പഴഞ്ചൻ രീതി എന്ന് ഒരുപക്ഷെ ആധുനികർ വിളിച്ചെയ്ക്കാം   എങ്കിലും ഇത്തരം ലേഖനങ്ങൾ വായിയ്ക്കുമ്പോൾ കിട്ടുന്ന സുഖം നൽകാൻ ആധുനിക എഴുത്തുകാർക്ക്  കഴിമോ?       

KORASON 2018-07-14 08:02:14
ഒരു ശരാശരി മലയാളിയുടെ മനസ്സിൽ പച്ചപ്പ്‌ നിറഞ്ഞ ഒരു നനുത്ത വിരിപ്പ് ഇപ്പോഴും എവിടെയോ പൊതിഞ്ഞു സൂക്ഷിക്കുന്നുണ്ട്. അതിന്റെ തീഷ്ണമായ ഗന്ധവും കുളിർകാറ്റും വരികൾക്കിടയിലൂടെ കടന്നുപോകുമ്പോൾ അറിയാതെ കണ്ണുകൾ അടഞ്ഞു പോകുന്നു. മനോഹരം.
കോരസൺ 
P R Girish Nair 2018-07-14 08:13:00
വളർച്ചയുടെ ഏതോ അവസരത്തിൽ നഷ്ട്പ്പെട്ടുപ്പോയ ബാല്യത്തെ ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുകയാണ് ലേഖകൻ. ബാല്യത്തിന്റെ നിരപേക്ഷമായ എല്ലാ ഭംഗിയും ഉൾക്കൊണ്ട്‌ നിലനില്ക്കുന്ന ഒരു വികാര  സ്മരണകൾ ഉൾകൊള്ളുന്ന ഒരു ലേഖനം. 
Divine Painter 2018-07-14 11:25:55


Painting with words! a divine one....

Once again you have sculptured a beautiful piece of art in words. With words, you have painted a vast detail of nostalgic childhood and your canvas is the whole Village. In fact, you have projected the minute incidents of childhood on the canvas of Horizon. The more closely we walk towards, it becomes wider and amazing.

Let your inspirations and imagination bring out more beauty like this one.

andrew

Vayanakaaran 2018-07-14 11:53:29
ഈ ലേഖനനത്തിൽ കൽപ്പനകൾ താലമെടുക്കുന്നുണ്ടോ?
ഒരു ഡോക്ടർ ഇതിനെ ശക്തമായി എതിർത്തിട്ടും "നിന്നെ 
മാത്രം കണ്ടില്ലല്ലോ, നീ മാത്രം വന്നില്ലല്ലോ എന്ന് വിലപിക്കുന്നതെന്തിന്?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക