Image

അമേരിക്കന്‍ മലങ്കര അതിഭദ്രാസനം 32ാമത് കുടുംബമേളയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

സുനില്‍ മഞ്ഞിനിക്കര (പി.ആര്‍.ഒ, അമേരിക്കന്‍ മലങ്കര അതിഭദ്രാസനം) Published on 14 July, 2018
അമേരിക്കന്‍ മലങ്കര അതിഭദ്രാസനം  32ാമത് കുടുംബമേളയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്
ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയുടെയും കാനഡയുടെയും മലങ്കര അതിഭദ്രാസനത്തിന്റെ ജൂലൈ 25 മുതല്‍ 28 വരെ നടക്കുന്ന 32ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫ്രറന്‍സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതായി കുടുംബമേളയുടെ വിവിധ ഭാരവാഹികള്‍ അറിയിച്ചു. ഈ വര്‍ഷത്തെ കുടുംബമേള 'കലഹാരി റിസോര്‍ട്‌സ് & കണ്‍വന്‍ഷന്‍ സെന്റര്‍, പോക്കനോസ്, പെന്‍സില്‍വാനിയ'യിലാണ് ക്രമീകരിച്ചിരിക്കുന്നത്. 

ജൂലൈ 25ാം തീയതി വൈകിട്ട് 6 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനി കൊടി ഉയര്‍ത്തുന്നതോടുകൂടി 32ാമതു കുടുംബ മേളക്കുള്ള തുടക്കം കുറിക്കും. 

യൂത്ത് &ഫാമിലി കോണ്‍ഫറന്‍സിന്റെ ഈ വര്‍ഷത്തെ ചിന്താവിഷയം 'നിങ്ങള്‍ പൂര്‍ണ്ണ പ്രസാദത്തിന്നായി കര്‍ത്താവിനു യോഗ്യമാം വണ്ണം നടന്ന്, ആത്മീകമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനം കൊണ്ട് നിറഞ്ഞു വരേണമെന്നും, സകല സത്പ്രവര്‍ത്തിയിലും ഫലം കായ്ച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ വളരേണമെന്നും ....' (കൊലോസ്യന്‍സ്  1 :10).എന്നതാകുന്നു.

കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി ന്യൂവാര്‍ക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന മുഴുവന്‍ പേരെയും കണ്‍വന്‍ഷന്‍ സെന്ററില്‍ എത്തിക്കുന്നതിനായി വിപുലമായ വാഹനസൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന്  കണ്‍വീനര്‍മാരായ ജോയ് ഇട്ടന്‍, ജെയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു. 25ാം തീയതി രാവിലെ 7:30 മുതല്‍ ഒരു മണിക്കൂര്‍ ഇടവിട്ട് വാഹനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. സമാപന ദിവസം ഉച്ചയ്ക്ക് 12:15 മുതല്‍ വിമാനത്താവളത്തിലേക്കും ആവശ്യാനുസരണം വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിശിഷ്ടാതിഥികളെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയ് ഇട്ടന്‍ 914 564 1702, ജെയിംസ് ജോര്‍ജ് 973 9858432.

ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ്  യെല്‍ദൊ മോര്‍ തീത്തോസ്  തിരുമേനിയുടെയും അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്തയുടെയും മഹനീയ കാര്‍മികത്വത്തില്‍ കുടുംബ മേളയുടെ സമാപന ദിവസം 28ാം തിയ്യതി ശനിയാഴ്ച രാവിലെ 7:30 ന് പ്രഭാത പ്രാര്‍ത്ഥനയും 8:00 മണിക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതുമാണ്. രാവിലെ 7:00 മണി മുതല്‍ വിശുദ്ധ കുമ്പസാരത്തിനുള്ള ക്രമീകരണങ്ങളും ചെയ്തതായി കണ്‍വീനര്‍മാരായ റവ. ഫാ. എബി മാത്യു (കാനഡ), റവ. ഫാ. മത്തായി വര്‍ക്കി പുതുക്കുന്നത്ത് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫാ. എബി മാത്യു   647 854 2239, ഫാ മത്തായി വര്‍ക്കി 678 6285901.

അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ ദേവാലയങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ ഉള്‍പ്പെട്ട ഭദ്രാസന പ്രതിനിധികളുടെ മീറ്റിംഗിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ റവ. ഫാ. ഡോ. രഞ്ജന്‍ മാത്യു, ബിനോയ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ഭദ്രാസനത്തെപ്പറ്റിയുള്ള എല്ലാ പ്രധാന തീരുമാനങ്ങളും കൈക്കൊള്ളുന്ന പ്രതിനിധി മീറ്റിംഗ് കുടുംബ മേളയുടെ ആരംഭ ദിവസം 25ാം തിയ്യതി ഉച്ചയ്ക്ക് 2:00 മണിമുതല്‍ വൈകീട്ട് 5:00 മണിവരെയാണ് നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. രഞ്ജന്‍ മാത്യു 469 585 5393, ബിനോയ് വര്‍ഗീസ് 647 284 4150.
അമേരിക്കന്‍ മലങ്കര അതിഭദ്രാസനം  32ാമത് കുടുംബമേളയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക