Image

രാമക്ഷേത്ര നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങുമെന്ന്‌ അമിത്‌ ഷാ

Published on 14 July, 2018
രാമക്ഷേത്ര നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങുമെന്ന്‌ അമിത്‌ ഷാ


അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ തുടങ്ങുമെന്ന്‌ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ. ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടികാഴ്‌ചയില്‍ രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച്‌ അമിത്‌ ഷാ സൂചിപ്പിച്ചതായി ബി.ജെ.പി നാഷണല്‍ എക്‌സിക്യൂട്ടീവ്‌ അംഗം പെരേല ശേഖര്‍ജി മാധ്യമങ്ങളോട്‌ പറഞ്ഞു.

രാമക്ഷേത്ര നിര്‍മ്മാണം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി അധികാരത്തിലെത്തി നാലു വര്‍ഷവും മൌനം പാലിച്ച പാര്‍ട്ടി ഇപ്പോള്‍ വിഷയം പുറത്തിടുന്നത്‌ പൊതുതിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടാണെന്ന്‌ ആക്ഷേപമുണ്ട്‌.

നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അടുത്ത പൊതു തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ രാമക്ഷേത്ര നിര്‍മാണം തുടങ്ങാന്‍ കഴിയുമെന്നാണ്‌ വിശ്വാസമെന്ന്‌ അമിത്‌ ഷാ സൂചിപ്പിച്ചതായി ശേഖര്‍ജി പറഞ്ഞു. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ്‌ അമിത്‌ ഷാ വെള്ളിയാഴ്‌ച ഹൈദരാബാദിലെത്തിയത്‌. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കുന്നത്‌ സംബന്ധിച്ച്‌ അമിത്‌ ഷാ പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി.

ആഗസ്റ്റിനു മുമ്പ്‌ എല്ലാ നടപടികളും പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിന്‌ തയ്യാറാവണമെന്നാണ്‌ പ്രവര്‍ത്തകര്‍ക്ക്‌ അമിത്‌ ഷാ നല്‍കിയ നിര്‍ദേശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക