Image

ഗുജറാത്തില്‍ കോണ്‍ഗ്രസിന്‌ തിരിച്ചടി; ശങ്കര്‍സിംഗ്‌ വഗേലയുടെ മകന്‍ ബി.ജെ.പിയില്‍

Published on 14 July, 2018
 ഗുജറാത്തില്‍ കോണ്‍ഗ്രസിന്‌  തിരിച്ചടി; ശങ്കര്‍സിംഗ്‌ വഗേലയുടെ മകന്‍ ബി.ജെ.പിയില്‍


അഹമ്മദാബാദ്‌: കോണ്‍ഗ്രസിന്‌ ഗുജറാത്തില്‍ തിരിച്ചടി നല്‍കി ഒരു നേതാവ്‌ പാര്‍ട്ടി വിട്ടു. ശങ്കര്‍സിംഗ്‌ വഗേലയുടെ മകനും മുന്‍ എം.എല്‍.എയുമായ മഹേന്ദ്രസിംഗ്‌ വഗേല ആണ്‌ ബി.ജെ.പിയില്‍ ചേര്‍ന്നത്‌. ബി.ജെ.പി ഗുജറാത്ത്‌ അധ്യക്ഷന്‍ ജിതുഭായ്‌ വാഹനിയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. 2012ല്‍ നോര്‍ത്ത്‌ ഗുജറാത്ത്‌ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയുമായിരുന്നു മഹേന്ദ്രസിംഗ്‌ വഗേല.

ബി.ജെ.പി സഹയാത്രികനായിരുന്ന ശങ്കര്‍ സിംഗ്‌ വഗേല 2004ലാണ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌. ആദ്യ മന്‍മോഹന്‍ സിംഗ്‌ മന്ത്രിസഭയില്‍ അംഗവുമായിരുന്നു. 199697 വരെ ഗുജറാത്തിലെ 12ാമത്‌ മുഖ്യമന്ത്രിയായിരുന്ന വഗേല ബി.ജെ.പിയുമായി കലഹിച്ച്‌ രാഷ്ട്രീയ ജനതാപാര്‍ട്ടി രൂപീകരിച്ച വഗേല പിന്നീട്‌ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 2017 ജൂലായില്‍ കോണ്‍ഗ്രസ്‌ വിട്ട വഗേല പ്രതിപക്ഷ അധ്യക്ഷ പദവിയും ഉപേക്ഷിച്ചിരുന്നു. ജന്‍ വികല്‍പ്‌ മോര്‍ച്ച എന്ന പാര്‍ട്ടി രൂപീകരിച്ച്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.

രണ്ടാഴ്‌ച മുന്‍പാണ്‌ മറ്റൊരു കോണ്‍ഗ്രസ്‌ എം.എല്‍.എ ബി.ജെ.പി ക്യാംപില്‍ എത്തിയത്‌. കുന്‍വാര്‍ജി ബവാലിയും രാജ്‌കോട്ടിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഇന്ദ്രണീല്‍ രാജ്യഗുരുവുമാണ്‌ ബി.ജെ.പിയില്‍ എത്തിയത്‌. ബി.ജെ.പിയില്‍ എത്തിയ ബവാലിയ മന്ത്രിയുമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക