Image

ബസേലിയോസ്‌ മാര്‍തോമ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ ആശുപത്രിയില്‍

Published on 14 July, 2018
ബസേലിയോസ്‌ മാര്‍തോമ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ ആശുപത്രിയില്‍
കുന്നംകുളം: ഇന്ന്‌ വിശുദ്ധ കുര്‍ബാനയ്‌ക്കിടെ തളര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍തോമ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ആര്‍ത്താറ്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ അരമനപള്ളിയില്‍ വച്ചാണ്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്‌. ഉടനെ ആശുപത്രിയില്‍ എത്തിച്ചു.

കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ആശങ്കാജനകം അല്ലെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തസമ്മര്‍ദത്തിലുണ്ടായ വ്യതിയാനമാണ്‌ അദ്ദേഹത്തിന്റെ തളര്‍ച്ചയ്‌ക്ക്‌ കാരണമായതെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. ബാവയ്‌ക്ക്‌ പൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക