Image

ജസ്റ്റീസ് കാവനൊയെ സ്ഥിരപ്പെടുത്തല്‍: പോരട്ടത്തിനൊരുങ്ങി ഇരു വിഭാഗവും (ഏബ്രഹാം തോമസ്)

Published on 14 July, 2018
ജസ്റ്റീസ് കാവനൊയെ സ്ഥിരപ്പെടുത്തല്‍: പോരട്ടത്തിനൊരുങ്ങി ഇരു വിഭാഗവും (ഏബ്രഹാം തോമസ്)
അമേരിക്കയില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും ചെലവേറിയ ഒരു പോരാട്ടമാണ് യുഎസ് സുപ്രീം കോടതിയില്‍ പുതിയതായി ജസ്റ്റിസായി നിയമിതനായ ബ്രെട്ട് കാവനാഗിന്റെ സ്ഥിരപ്പെടുത്തലില്‍ ഉണ്ടാവുക എന്നു റിപ്പോര്‍ട്ടുകള്‍. നിയമനത്തെ എതിര്‍ക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയും അനുകൂലിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ലോബിയിങ്ങിനു മില്യണുകള്‍ ഒഴുക്കാന്‍ തയാറായിരിക്കുകയാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ നോമിനിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ധനശേഖരണവും ലോബിയിംഗും ആരംഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരു ഫെഡറല്‍ അപ്പീല്‍സ് കോടതി ജഡ്ജായ കാവനാഗിനു വേണ്ടിയും എതിര്‍ത്തും നോമിനേഷന്‍ വാര്‍ത്ത വന്ന ഉടനെ രണ്ടു പാര്‍ട്ടികളുടെയും ദാതാക്കള്‍ സജീവമായി രംഗത്തെത്തി.

വലതുപക്ഷത്ത് ഏറ്റവും സജീവമായി നിലയുറപ്പിച്ചിരിക്കുന്നത് ജൂഡീഷ്യല്‍ ക്രൈസിസ് നെറ്റ് വര്‍ക്കാണ്. കാവനാഗിനെ സ്ഥിരപ്പെടുത്താന്‍ ലോബിയിംഗിന് 10 മില്യന്‍ ഡോളറോ അതില്‍ അധികമോ ചെലവഴിക്കാന്‍ തയാറാണെന്ന് ഈ സ്ഥാപനം വെളിപ്പെടുത്തി. സെനറ്റിലെ വഴുതിമാറാന്‍ തയാറുള്ള സെനറ്റര്‍മാരെ സ്വാധീനിക്കുകയാണ് ലക്ഷ്യം.

മറുവശത്ത് വിശാല ഹൃദയരായ ഡിമാന്റ് ജസ്റ്റിസ് സ്ഥാപനം 5 മില്യന്‍ ഡോളറിന്റെ ബജറ്റുമായി സ്ഥിരപ്പെടുത്തലിന് എതിരെ തയാറായി നില്പുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്താങ്ങുന്ന സംഘടന പരസ്യങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ചാഞ്ചാട്ടക്കാരായ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ (ഉണ്ടെങ്കില്‍) തങ്ങളുടെ പരസ്യ പ്രചരണത്തില്‍ വീഴുമെന്ന് ഡിമാന്റ് ജസ്റ്റിസ് കരുതുന്നു.

രണ്ടു സംഘടനകളുടെയും ഉദ്ദേശ്യം വ്യക്തമാണ്. എന്നാല്‍ ഇവയ്ക്ക് എവിടെ നിന്ന് മില്യണുകള്‍ ലഭിക്കുന്നു എന്നു വ്യക്തമല്ല. ദാതാക്കളുടെ വിവരം അറിയിക്കാതെ ധനശേഖരം സൃഷ്ടിക്കുന്നത് ഫെഡറല്‍ നിയമത്തിലെ പഴുത് ഉപയോഗിച്ചാണ്. ടാക്‌സ് എക്‌സൊപ്റ്റ് സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷനായി സ്വയം വിശേഷിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ദാതാക്കളുടെ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. ധനാഢ്യരായ ദാതാക്കള്‍ക്ക് തങ്ങളുടെ സ്വാധീനം പ്രയോജനപ്പെടുത്താം. ഇവര്‍ ആരാണെന്ന വസ്തുത ഗോപ്യമായിരിക്കും.

ഇതു പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും എന്നു കാംപെയിന്‍ ലീഗല്‍ സെന്ററിന്റെ ബ്രെന്‍ഡന്‍ ഫിഷര്‍ പറഞ്ഞു. ദാതാക്കള്‍ക്ക് പ്രത്യേക നിഷിപ്ത താല്‍പര്യം എന്നു പൊതുജനങ്ങള്‍ അറിയുകയില്ല. പലപ്പോഴും ഇവര്‍ക്ക് സുപ്രീം കോടതി മുമ്പാകെ ഇരിക്കുന്ന വിഷയങ്ങളില്‍ താല്‍പര്യം ഉണ്ടാവാം. വാഷിങ്ടനില്‍ അധികാര സ്ഥാനത്ത് ഇരിക്കുന്നവരോട് മാത്രം തങ്ങളുടെ സംഭാവന വെളിപ്പെടുത്തി കാര്യസാധ്യത്തിനും ഇതു വഴി ഒരുക്കിയേക്കാം.

ഡിമാന്റ് ജസ്റ്റിസും ജൂഡീഷ്യല്‍ ക്രൈസിസ് നെറ്റ് വര്‍ക്കും മാത്രമല്ല കാവനാഗിന്റെ നാമനിര്‍ദേശത്തില്‍ തല്‍പരരായുള്ള പ്രത്യേക താല്‍പര്യ സംഘങ്ങള്‍. മറ്റുള്ളവര്‍ പരസ്യമായി രംഗത്ത് വന്നിട്ടില്ല. ട്രംപ് കാവനാഗിന്റെ പേര് നിര്‍ദേശിച്ച ഉടനെ സ്റ്റോപ് കാവനാഗ് ഡോട്ട് കോം എന്നൊരു വെബ് സൈറ്റ് ഡിമാന്റ് ജസ്റ്റിസ് ആരംഭിച്ചു. നമ്മുടെ ജീവിത കാലത്തെ ഏറ്റവും വലിയ യുദ്ധമായി വെബ്‌ ൈസറ്റ് നിയമനത്തെ വിശേഷിപ്പിച്ചു. ജൂഡീഷ്യല്‍ ക്രൈസിസ് നെറ്റ് വര്‍ക്ക് കണ്‍ഫേം കാവനാഗ് ഡോട്ട് കോം എന്ന വെബ് സൈറ്റ് ആരംഭിച്ചു. കാവനാഗിനെ കറതീര്‍ന്ന വ്യക്തിത്വത്തിനുടമ, അസാധാരണ യോഗ്യതകള്‍ , സ്വതന്ത്ര ചിന്താഗതിക്കാരന്‍, ന്യായമായി വിധിക്കുന്നവന്‍ എന്ന് വിശേഷിപ്പിച്ചു.

അധികമാരും അറിയാത്ത വെല്‍സ്പ്രിംഗ് കമ്മിറ്റി എന്ന നോണ്‍ പ്രോഫിറ്റ് സ്ഥാപനത്തില്‍ നിന്നു നിര്‍ലോഭമായ സാമ്പത്തിക സഹായം ജൂഡീഷ്യല്‍ ക്രൈസിസ് നെറ്റ് വര്‍ക്കിന് ലഭിച്ചു വരുന്നു. 10 വര്‍ഷം മുമ്പാണ് വെല്‍ സ്പ്രിംഗ് രൂപീകൃതമായത്. യാഥാസ്ഥിതിക പ്രവര്‍ത്തകനായ നീല്‍ കോര്‍ക്കിയാണ് ഏക പ്രസിഡന്റും ബോര്‍ഡ് മെമ്പറും.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഡിമാന്റ് ജസ്റ്റീസ് ഉണ്ടായത്. ഇതിന്റെ ഘടന അനുസരിച്ച് വര്‍ഷം തോറും ടാക്‌സ് റിട്ടേണ്‍ ചെയ്യേണ്ടതില്ല. കാരണം ഇതിന്റെ സാമ്പത്തിക ദാതാവായ സിക്സ്റ്റീന്‍ തേര്‍ട്ടി ഫണ്ട് ടാക്‌സ് എക്‌സ്‌പേട്‌സ് ആയ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷനാണ് സിക്സ്റ്റീന്‍ തേര്‍ട്ടി ഫണ്ട് ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നുണ്ട്. പക്ഷേ ദാതാക്കളുടെ വിവരം വെളിപ്പെടുത്തേണ്ടതില്ല.

സിക്സ്റ്റീന്‍ തേര്‍ട്ടി ഫണ്ടിന്റെ വക്താവ് ബെത്ത് കാന്റ്റര്‍ പറയുന്നത് ഫണ്ട് ഊര്‍ജ്ജസ്വലതയുള്ളതാണ്. ദാതാക്കള്‍ക്ക് സ്വയം ആരംഭിക്കുവാന്‍ കഴിയാത്ത പദ്ധതികള്‍ ഫണ്ട് പ്രവര്‍ത്തിപ്പിക്കുന്നു. ഡിമാന്റ് ജസ്റ്റിസിനെ കൂടാതെ മറ്റ് 40 സംരംഭങ്ങളുടെയും ദാതാവാണ് സിക്സ്റ്റീന്‍ തേര്‍ട്ടി ഫണ്ട് എന്ന് ഡിസ്ട്രിക്ട് ഓഫ് കൊളംബിയ (ഡിസി) യുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കണ്‍സ്യൂമര്‍ ആന്റ് റെഗുലേറ്ററി അഫയേഴ്‌സില്‍ ഫയല്‍ ചെയ്ത വിവരം പറയുന്നു.

ആരുടെ മുതല്‍ മുടക്കിനാണ് ലാഭം ഉണ്ടാവുക എന്നു സെനറ്റ് ജൂഡീഷ്യറി കമ്മിറ്റിക്ക് മുന്‍പില്‍ നടക്കുന്ന വിചാരണയും അന്തിമ തീരുമാനവും വ്യക്തമാക്കും. അന്തിമ തീരുമാനം സെനറ്റില്‍ നടക്കുന്ന വോട്ടെടുപ്പിലൂടെ ആയിരിക്കും. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 51 അംഗങ്ങളുമായി നേരിയ ഭൂരിപക്ഷമുണ്ട്. എന്നാല്‍ അരിസോണ സെനറ്റര്‍ ജോണ്‍ മക്കെയിന്‍ കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലാണ്. ശേഷിക്കുന്ന 50 വോട്ടും തങ്ങള്‍ക്ക് ലഭിക്കും എന്നു റിപ്പബ്ലിക്കനുകള്‍ക്ക് ഉറപ്പ് വരുത്തണം. ഒന്നോ രണ്ടോ ഡെമോക്രാറ്റ് വോട്ടുകള്‍ കൂടി നേടാന്‍ കഴിഞ്ഞാല്‍ വലിയ വിജയമാവും. മക്കെയിന്‍ ഹാജരാകാതെ വന്നാല്‍ ആകെ സെനറ്റര്‍മാര്‍ 99.50 വോട്ട് ലഭിച്ചാല്‍ നേരിയ ഭൂരിപക്ഷത്തില്‍ കാവനാഗിനെ സ്ഥിരപ്പെടുത്താന്‍ കഴിയും.
Join WhatsApp News
Boby Varghese 2018-07-14 08:20:50
Should Kavanagh be confirmed?. Ask Obama. He will say, " elections have consequences. Trump won. "
Kavanagh is a conservative, right wing judge. Right wing judges will not try to write laws. They know that
legislatures, federal and local, will make laws and their duty is only to interpret the laws. Left wing judges on the other hand love to create laws. The Travel Ban Case shows the typical difference between right wing and left wing judges. Federal law absolutely explicitly gives the President the right to restrict individuals or groups from entering the country. The right wing judges voted according to the law. Left wing judges voted to screw the law because they didn't like it.

The liberals are not fearful of Kavanagh or even the President. They are fearful of the constitution. The constitution does not guarantee abortion or gay marriage. Abortion and gay rights can made legal by the legislatures. But don't look at the constitution for guaranty.
Abraham Thomas 2018-07-14 11:08:00
Thanks for the comments. There is a typo. Two words, 'tax exempt did not get typed correctly.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക