Image

ആനി ലിബുവിനു സിംഗപ്പുരില്‍വനിതാ രത്‌നം അവാര്‍ഡ്

Published on 14 July, 2018
ആനി ലിബുവിനു സിംഗപ്പുരില്‍വനിതാ രത്‌നം അവാര്‍ഡ്
സിങ്കപ്പൂരിലെ പ്രവാസി എക്സ്പ്രസ് പത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രവാസി എക്സ്പ്രസ് നൈറ്റ് 2018 ല്‍ അമേരിക്കന്‍ മലയാളി ആനി ലിബു വനിതാരത്നം പുരസ്‌കാരം ഏറ്റുവാങ്ങി.

വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച സംഘാടകയാണു ആനി ലിബു. മീഡിയ കണക്ട് മാനേജിംഗ് ഡയറക്ടറാണ്. കലാ സാംസ്‌കാരിക പാരമ്പര്യം കൈമുതലായുള്ള പലര്‍ക്കും സാധിക്കാത്ത ഇവന്റ് മാനേജ്മെന്റ് പ്രവര്‍ത്തനങ്ങളുടെ സംഘാടക. ഫ്രീഡിയയുടെ നാഫാ ഫിലിം അവാര്‍ഡ് നൈറ്റിന്റെ അമരത്തു നിന്നാണ് സംഘടനാ പ്രവര്‍ത്തന രംഗത്തേക്ക് കടക്കുന്നത്. വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ വൈസ് ചെയര്‍ പേഴ്സണ്‍ ആണ്.

ഓഖി ദുരന്തമുഖത്തും അട്ടപ്പാടിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും സഹായ ഹസ്തവുമായി എത്തുകയുണ്ടായി.

ലോക കേരള സഭയില്‍ പങ്കെടുക്കുവാനും സംസാരിക്കുവാനും അവസരം ലഭിച്ച അമേരിക്കന്‍ മലയാളി വനിതയാണ്.

പുത്രി മിഷെല്‍ നായികയായി അഭിനയിക്കുന്ന അഡാര്‍ ലവ് എന്ന ചിത്രത്തില്‍ ആനിയും വേഷമിടുന്നു
ആനി ലിബുവിനു സിംഗപ്പുരില്‍വനിതാ രത്‌നം അവാര്‍ഡ് ആനി ലിബുവിനു സിംഗപ്പുരില്‍വനിതാ രത്‌നം അവാര്‍ഡ് ആനി ലിബുവിനു സിംഗപ്പുരില്‍വനിതാ രത്‌നം അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക