Image

കന്യാസ്ത്രീയുടെ പരാതിയില്‍ സത്യമുണ്ടെന്നാണ് കരുതുന്നതെന്ന് വൈദികന്‍

Published on 14 July, 2018
കന്യാസ്ത്രീയുടെ പരാതിയില്‍ സത്യമുണ്ടെന്നാണ് കരുതുന്നതെന്ന് വൈദികന്‍
ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ സത്യമുണ്ടെന്നാണ് കരുതുന്നതെന്ന് രൂപതയിലെ മുതിര്‍ന്ന വൈദികന്‍ മാത്യു പാലച്ചുവട്ടില്‍

കള്ളസാക്ഷ്യം പറയാന്‍ ബിഷപ്പ് പ്രേരിപ്പിച്ചിട്ടുണ്ടെങ്കില്‍ സഭയുടെ പ്രമാണങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാങ്കോ മുളയ്ക്കല്‍ വൈദികരെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏകാധിപത്യ പ്രവണതയോടെയാണ് ബിഷപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. ബിഷപ്പിന് താത്പര്യമില്ലാതിരുന്ന ഒരു വൈദികനെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിനൊപ്പം ബിഷപ്പ് ആ വൈദികന്റെ മാതൃഇടവകയില്‍ അദ്ദേഹത്തെ കുറിച്ച് അപവാദ പ്രചാരണം നടത്തുകയും ചെയ്തുവെന്ന് മാത്യു പാലച്ചുവട്ടില്‍ കുറ്റപ്പെടുത്തി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയിരുന്നതായി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. എന്നാല്‍, പരാതി വാക്കാല്‍ മാത്രമാണ് അറിയിച്ചതെന്നും എഴുതി നല്‍കിയിരുന്നില്ലെന്നും ബിഷപ്പ് അറിയിച്ചു.

ബിഷപ്പില്‍നിന്ന് ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി കന്യാസ്ത്രീ പറഞ്ഞു. ഇക്കാര്യം കര്‍ദിനാളിനെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നാണ് പാലാ ബിഷപ്പ് മൊഴി നല്‍കിയിട്ടുള്ളത്.

പീഡനം വിവരം സംബന്ധിച്ച് കന്യാസ്ത്രീ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നില്ലെന്ന കര്‍ദിനാളിന്റെ വാദം തള്ളുന്ന മൊഴിയാണ് ഇപ്പോള്‍ പാലാ ബിഷപ്പ് നല്‍കിയിരിക്കുന്നത്.

കേരള പോലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് ജലന്ധര്‍ പോലീസ് കമ്മീഷണര്‍ പി.കെ സിന്‍ഹ. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോട്ടയം എസ്.പിയെ അങ്ങോട്ട് വിളിച്ചിരുന്നു. പോലീസ് സംഘം ജലന്ധറിലേക്ക് പുറപ്പെട്ടിട്ടില്ലെന്ന് എസ്.പിയില്‍നിന്ന് മനസ്സിലാക്കി. ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കേരള പോലീസിന് എല്ലാ സഹായവും നല്‍കുമെന്നും സിന്‍ഹ പറഞ്ഞു. 
Join WhatsApp News
പീഡാനന്ദൻ മഹർഷി 2018-07-15 00:02:05
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും 
അവിടൊക്കെ പീഡനം ഒന്നുമാത്രം 
അച്ചൻ കാന്യസ്ത്രീയെ പീഡിപ്പിക്കുന്നു 
ബിഷോപ്പും കന്യാസ്ത്രീയ് പീഡിപ്പിക്കുന്നു 
പൂവൻ കോഴി പിടയെ പീഡിപ്പിക്കുന്നു 
മുട്ടൻ ആടിനെ പീഡിപ്പിക്കുന്നു 
മൂരിക്കുട്ടൻ പശുവിനെ പീഡിപ്പിക്കുന്നു 
അച്ചന്മാർ കൂട്ടമായി പീഡിപ്പിക്കുന്നു 
പീഡിപ്പിക്കാൻ കഴിയാത്ത കാള മാത്രം 
മുക്കറിയിട്ടു തലയാട്ടി അമറിടുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക