Image

എ.എന്‍ ഷംസീറിന് മുഖ്യമന്ത്രിയുടെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്

Published on 14 July, 2018
എ.എന്‍ ഷംസീറിന് മുഖ്യമന്ത്രിയുടെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്
എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യ സഹലയുടെ നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്. കണ്ണൂര്‍ സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ സഹലയെ കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമനം നല്‍കിയത് വിവാദമായിരുന്നു. അഭിമുഖ പരീക്ഷയില്‍ ഒന്നാമതായിട്ടും നിയമനം നല്‍കിയില്ലെന്ന് ആരോപിച്ച് ഒരു ഉദ്യോഗാര്‍ഥി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കോടതി സര്‍വകലാശാലയുടെ വിശദീകരണം ചോദിച്ചതോടെയാണ് വിവാദം ഉണ്ടായത്. 
എന്നാല്‍ ഷംസീര്‍ തന്‍റെ ഭാഗം പാര്‍ട്ടിയെയും സര്‍ക്കാരിനെയും അറിയിച്ചു. കോടതി വിധി പ്രകാരം കരാര്‍ നിയമനത്തിലും സംവരണ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ജനറല്‍, ഈഴവ, എസ്.സി-എസ്.ടി, മുസ്ലിം എന്നീങ്ങനെ കാറ്റഗറിയില്‍ റൊട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം നടപ്പാക്കേണ്ടത്. സംവരണത്തിന് അര്‍ഹരായവരില്‍ ഈഴ, എസ് സി എസ് ടി വിഭാഗത്തില്‍ നിന്ന് യോഗ്യരായവര്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ പ്രാവശ്യം ജനറല്‍ കാറ്റഗറിയിലായിരുന്നു നിയമനം നല്‍കിയത്. സ്വഭാവികമായും ഇത്തവണ മുസ്ലിം ഉദ്യോഗാര്‍ഥിക്ക് ജോലി നല്‍കേണ്ടതുണ്ട്. അതിനാല്‍ സഹലയുടെ നിയമനത്തില്‍ അപകാതയില്ല എന്നാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ നിലപാട്. ഈ വിവരങ്ങളാണ് ഷംസീര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. അതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഷംസീറിന്‍റെ ഭാഗം ന്യായമാണ് എന്ന നിലപാട് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക