Image

വര്‍ഗീയ ശക്തികളെ ഭയക്കില്ല; മഹാരാജാസിലേക്ക് തിരിച്ചെത്തും എസ്.എഫ്.ഐക്കാരനായി തന്നെ

Published on 15 July, 2018
വര്‍ഗീയ ശക്തികളെ ഭയക്കില്ല; മഹാരാജാസിലേക്ക് തിരിച്ചെത്തും എസ്.എഫ്.ഐക്കാരനായി തന്നെ
വര്‍ഗീയ ശക്തികളെ തെല്ലും ഭയക്കില്ല. മഹാരാജാസിലേക്ക് താന്‍ തിരിച്ചെത്തും, പഴയ എസ്.എഫ്.ഐക്കാരനായി തന്നെ. സഖാവ് അര്‍ജ്ജുന്‍റെ വാക്കുകളാണിത്. 
അഭിമന്യുവിനൊപ്പം മഹാരാജാസില്‍ പോപ്പുലര്‍ ഫ്രെണ്ട് തീവ്രവാദികളുടെ കുത്തേറ്റ് വീണ എസ്.എഫ്.ഐക്കാരനായ അര്‍ജ്ജുന്‍റെ വാക്കുകള്‍. ശരീരത്തില്‍ കഠാരയുടെ കുത്തേറ്റ് ആഴത്തില്‍ മുറിവേറ്റിരുന്ന അര്‍ജ്ജുന്‍ ദിവസങ്ങള്‍ നീണ്ട പരിചരണത്തിനും ശസ്ത്രക്രീയയ്ക്കും ശേഷമാണ് ഹോസ്പിറ്റല്‍ വിട്ടത്. ഡോക്ടര്‍മാര്‍ ദീര്‍ഘനാള്‍ വിശ്രമം വേണമെന്നാണ് അര്‍ജ്ജുന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ജന്മനാടായ കൊല്ലത്തേക്ക് അര്‍ജ്ജുനെ മാതാപിതാക്കള്‍ കൊണ്ടുപോയി. ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുത്ത ശേഷം മഹാരാജാസിലേക്ക് തന്നെ മകന്‍ തിരിച്ചുവരുമെന്ന് അര്‍ജ്ജുന്‍റെ അമ്മയും പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക