Image

തന്‍റെ നിര്‍ദ്ദേശങ്ങള്‍ അവര്‍ കേട്ടില്ല; എനിക്ക് പറയാനല്ലേ കഴിയു - പൃഥ്വിരാജ് പറയുന്നു.

Published on 15 July, 2018
തന്‍റെ നിര്‍ദ്ദേശങ്ങള്‍ അവര്‍ കേട്ടില്ല; എനിക്ക് പറയാനല്ലേ കഴിയു - പൃഥ്വിരാജ് പറയുന്നു.
മൈ സ്റ്റോറി എന്ന സിനിമയുടെ പരാജയത്തിന് ഉത്തരവാദികള്‍ പൃഥ്വിരാജും പാര്‍വ്വതിയുമാണെന്ന സംവിധായിക റോഷ്നി ദിനകറിന്‍റെ ആരോപണങ്ങള്‍ക്ക് പൃഥ്വിരാജ് മറുപടിയുമായി എത്തി. കൂടെ എന്ന ചിത്രത്തിനൊപ്പം മൈസ്റ്റോറി റിലീസ് ചെയ്യരുതെന്ന് ആദ്യമേ അണിയറപ്രവര്‍ത്തകരോട് പറഞ്ഞതാണ്. എന്നാല്‍ അവര്‍ അത് കേട്ടില്ല. എനിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനല്ലേ കഴിയു എന്നാണ് പൃഥ്വിരാജിന്‍റെ പ്രതികരണം. കൂടെയുടെ റീലീസ് ജൂലൈ 14ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ മൈ സ്റ്റോറി പൊടുന്നനെ ഒരാഴ്ച മുമ്പ് കൊണ്ടു വന്ന് റിലീസ് ചെയ്യുകയായിരുന്നു. ഇത് ഞാന്‍ അറിഞ്ഞു കൊണ്ടല്ല എന്നാണ് പൃഥ്വിയുടെ പ്രതികരണം. 
18 കോടി മുടക്കിയ മൈ സ്റ്റോറി എന്ന ചിത്രം തീയറ്ററില്‍ നിന്ന് നേടിയത് വെറും മൂന്ന് കോടി മാത്രമാണ്. വന്‍ നഷ്ടമാണ് ചിത്രത്തിന് സംഭവിച്ചത്. എന്നാല്‍ പൃഥ്വിയും പാര്‍വ്വതിയും തന്നെ തിരിഞ്ഞു നോക്കിയില്ലെന്നും ചിത്രത്തിന് പബ്ലിസിറ്റി നല്‍കുന്നതില്‍ സഹായിച്ചില്ലെന്നുമാണ് സംവിധായികയുടെ പരാതി. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക