Image

പണമിടപാട്‌ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച്‌ കത്തിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

Published on 15 July, 2018
പണമിടപാട്‌ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച്‌ കത്തിച്ച സംഭവത്തില്‍ പ്രതി പിടിയില്‍


കോഴിക്കോട്‌: പണമിടപാട്‌ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതിയെ പിടികൂടി. ആലപ്പുഴ സ്വദേശി സുമേഷിനെ മലപ്പുറം തിരൂരില്‍ നിന്ന്‌ ഞായറാഴ്‌ച രാവിലെയാണ്‌ പിടികൂടിയത്‌. ജൂലായ്‌ 13 വെള്ളിയാഴ്‌ച ഉച്ചയ്‌ക്കാണ്‌ കൈതപ്പൊയിലിലെ മലബാര്‍ ഫൈനാന്‍സിയേഴ്‌സ്‌ ഉടമ കുപ്പായക്കോട്‌ ഒളവക്കുന്നേല്‍ പി.ടി. കുരുവിളയ്‌ക്ക്‌ നേരെ ആക്രമണം ഉണ്ടായത്‌.
ഗുരുതരമായി പൊള്ളലേറ്റ്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുരുവിള ശനിയാഴ്‌ച പുലര്‍ച്ചെ മരണപ്പെട്ടു. മലബാര്‍ ഫൈനാന്‍സിയേഴ്‌സില്‍ എത്തിയ സുമേഷ്‌ കുരുവിളയുടെ ദേഹത്ത്‌ പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. കൊലപാതകത്തിന്‌ പിന്നില്‍ ആലപ്പുഴ സ്വദേശി സുമേഷാണെന്ന്‌ നേരത്തെ സംശയമുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക