Image

സംസ്ഥാനത്ത്‌ കനത്ത മഴ തുടരുന്നു

Published on 15 July, 2018
സംസ്ഥാനത്ത്‌ കനത്ത മഴ തുടരുന്നു
 കനത്ത മഴയേയും കാറ്റിനേയും തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ വ്യാപക നാശനഷ്‌ടം. പലയിടങ്ങളിലും മരം കടപുഴകി വീണ്ട്‌ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ. മരങ്ങള്‍ കടപുഴകി വീണ്‌ വൈദ്യുതി പോസ്റ്റുകളും ലൈനുകളും ഗ്രാന്‍സ്‌ഫോര്‍മറുകളും ചിലയിടങ്ങളില്‍ തകര്‍ന്നിട്ടുണ്ട്‌. ഇത്‌ മൂലം സംസ്ഥാനത്ത്‌ പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കയാണ്‌.

എല്ലാ പ്രദേശങ്ങളിലും യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ ജീവനക്കാരും കരാര്‍ തൊഴിലാളികളും പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന്‌? വൈദ്യുതി വകുപ്പ്‌ അറിയിച്ചു. അടുത്ത ചൊവ്വാഴ്‌ച വരെ സംസ്ഥാനത്ത്‌ കനത്ത മഴ തുടരുമെന്നാണ്‌കാലാവസ്ഥാ പ്രവചനം.

കോഴിക്കോട്‌ പുതിയങ്ങാടിയില്‍ ഓടുന്ന കാറിനു മുകളിലേക്കമരം വീണു. ഇതേ ത?ുടര്‍ന്നഏറെ സമയം ഈ ഭാഗത്ത്‌ വാഹന ഗതാഗതം തടസ്സപ്പെട്ടു. കിഴക്കന്‍ മേഖലയിലയിലും കനത്ത മഴ പ്രശ്‌നം സൃഷ്‌?ടിച്ചു. കുട്ടനാട്ടില്‍ പമ്‌ബയാര്‍ കരകവിഞ്ഞതോടെ ജങ്കാര്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക