Image

കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് സെന്റ് തോമസ് ദിനാഘോഷം

Jaison Mathew Published on 15 July, 2018
കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് സെന്റ് തോമസ് ദിനാഘോഷം
ടൊറോന്റോ: ഗ്രേറ്റര്‍ ടൊറോന്റോ ഏരിയായിലുള്ള 19 പള്ളികള്‍ അംഗങ്ങളായുള്ള കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി സെന്റ് തോമസ് ദിനം ആഘോഷിക്കുന്നു.
ജൂലൈ 21 ശനിയാഴ്ച വൈകുന്നേരം 6 മണിമുതല്‍ മിസ്സിസ്സാഗായിലുള്ള സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ സെക്കണ്ടറി സ്‌കൂള്‍ (50 Bristol Rd W, Mississauga, ON L5R 3K3) ആഡിറ്റോറിയത്തില്‍ വച്ചാണ് ആഘോഷങ്ങള്‍ നടക്കുക.
റൈറ്റ് റെവ.ഡോ.ഐസാക്ക് മാര്‍ ഫിലോക്‌സിനോസ് എപ്പിസ്‌കോപ്പാ തിരുമേനി മുഖ്യാതിഥി ആയിരിക്കും.
ഇവന്റ് കോര്‍ഡിനേറ്റര്‍മാരായ സാക്ക് സന്തോഷ് കോശിയും, ജോസഫ് പുന്നശ്ശേരിയും ചേര്‍ന്നാണ് പരിപാടികളുടെ എല്ലാ ക്രമീകരണങ്ങളും നിര്‍വ്വഹിക്കുന്നത് .
ഭക്തി നിര്‍ഭരമായ ദുക് റാനാ തിരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വിശ്വാസോദ്ദീപങ്ങളായ കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
St. Thomas Syro-Malabar Catholic Church, St. Alphonsa Syro-Malabar Catholic Church, CSI Christ Church Toronto, St. Thomas Orthodox Church, Canadian Marthoma Church Toronto, CSI Church Toronto, St. Mathew's Marthoma Church Milton, St. Ignatius Knanaya Syrian Orthodox Church, St. Mary's Malankara Catholic Church, St. Gregorios Indian Orthodox Church, St. George Syriac Orthodox Church, Jerusalem Martha Mariam Syriac Orthodox Church, St.Johns Orthodox Church Hamilton, St. Mary's Syrian Orthodox Church, St. Peter's Syriac Orthodox Church, St. Gregorios Orthodox Church, St. Mary's Orthodox Church, St. Marys Syro-Malabar Knanaya Catholic Church, Jerusalem Martha Mariam Syriac Orthodox Church എന്നീ അംഗങ്ങളായിട്ടുള്ള 19 പള്ളികളും ചേര്‍ന്നാണ് പ്രോഗ്രാമുകള്‍ നടത്തുന്നത് .
ആഘോഷങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ടോറോന്റൊയിലുള്ള എല്ലാ ക്രൈസ്തവ വിശ്വാസികളെയും ക്ഷണിക്കുന്നതായി എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് പ്രസിഡണ്ട് റവ. മോന്‍സി വര്‍ഗീസ് , സെക്രട്ടറി തോമസ് കെ തോമസ്, ട്രഷാറാര്‍ മാറ്റ് മാത്യൂസ് എന്നിവര്‍ സംയുക്തമായി അറിയിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി സ്‌നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൌജന്യമാണ് . സൗജന്യ പാര്‍ക്കിംഗ് സൌകര്യവും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www. keralachristianecumenicalfellowship.com സന്ദര്‍ശിക്കുക .അല്ലെങ്കില്‍ റവ. മോന്‍സി വര്‍ഗീസ് (647.606 .8761 ) , തോമസ് കെ തോമസ് (416.845.8225), മാറ്റ് മാത്യൂസ് (289.439.0152), സാക്ക് സന്തോഷ് കോശി (647.262 .9293 ), ജോസഫ് പുന്നശ്ശേരി (647 .262 4810 ), സോണി തോമസ് (416.831.9876 ) എന്നിവരുമായി ബന്ധപ്പെടുക.

കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് സെന്റ് തോമസ് ദിനാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക