Image

മൈ സ്‌റ്റോറിയുടെ പരാജയത്തിന് കാരണമായത് കൂടെ റിലീസോ? പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ

Published on 15 July, 2018
മൈ സ്‌റ്റോറിയുടെ പരാജയത്തിന് കാരണമായത് കൂടെ റിലീസോ? പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ
റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്‌റ്റോറി അടുത്തിടെയാണ് റിലീസ് ചെയ്തത്. ആദ്യ പ്രദര്‍ശനം പിന്നിടുന്നതിനിടയില്‍ത്തന്നെ ചിത്രത്തെക്കുറിച്ച് നെഗറ്റീവ് പ്രതികരണങ്ങള്‍ പ്രചരിച്ചിരുന്നു. സിനിമ പരാജയമാണെന്നായിരുന്നു പലരും വിലയിരുത്തിയത്. സിനിമ പരാജയപ്പെടുന്നതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും താരങ്ങളുടെ സമീപനത്തെക്കുറിച്ചും വിശദീകരിച്ച് സംവിധായിക രംഗത്തെത്തിയിരുന്നു. താരങ്ങള്‍ തന്നെ പിന്തുണച്ചില്ലെന്നായിരുന്നു ഇവരുടെ വാദം. പൃഥ്വിരാജോ പാര്‍വതിയോ പ്രിവ്യൂ കാണാനോ പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കാനോ എത്തിയിരുന്നില്ലെന്നും സംവിധായിക പറഞ്ഞിരുന്നു.

സിനിമയുടെ പരാജയത്തിലേക്ക് വഴി തെളിയിക്കുന്ന നിലപാടുകളാണ് താരങ്ങളുടേതെന്നായിരുന്നു സംവിധായികയുടെ വാദം. മമ്മൂട്ടി വിഷയത്തില്‍ പ്രതികരിച്ചതുമായി ബന്ധപ്പെട്ട് വ്യാപകമായ സൈബര്‍ ആക്രമണത്തിന് ഇരയായ പാര്‍വതിയോട് പരസ്യപ്രകടനത്തില്‍ നിന്നും മാറി നില്‍ക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും താരം അത് കേട്ടിരുന്നുവെന്നും സംവിധായിക പറഞ്ഞിരുന്നു. സിനിമയുടെ പരാജയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും തുടരുന്നതിനിടയിലാണ് ഈ വിഷയത്തെക്കുറിച്ച് പൃഥ്വിരാജ് പ്രതികരിച്ചത്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.
അടുത്തടുത്ത റിലീസിനെക്കുറിച്ച് സംവിധായകയോട് പറഞ്ഞിരുന്നു
ഇടയ്ക്കിടയ്ക്ക് മാറ്റി വെച്ചതിന് ശേഷമാണ് മൈ സ്‌റ്റോറിയുടെ റിലീസ് തീരുമാനിച്ചത്. ഈദിന് മുന്നോടിയായി സിനിമയെത്തുമെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് റിലീസ് തീയതി വീണ്ടും മാറ്റുകയായിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിനിമയെത്തിയത്. നാളുകള്‍ കഴിയുന്നതിന് മുന്‍പപ് തന്നെ മറ്റ് സിനിമകള്‍ എത്തുകയും ചെയ്തു. പൃഥ്വിരാജും പാര്‍വതുയും നായികാനായകന്‍മാരായെത്തിയ അടുത്ത സിനിമയായ കൂടെയും ഇതിനിടയില്‍ തിയേറ്ററുകളിലേക്കെത്തിയിട്ടുണ്ട്.

ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സിനിമയായ കൂടെ തിയേറ്ററുകളിലേക്കെത്തിയത് കഴിഞ്ഞ ദിവസമാണ്. പതിവ് പോലെ തന്നെ മികച്ച സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിച്ചത്. വാരാന്ത്യത്തിന് മുന്നോടിയായെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നസ്രിയയുടെ തിരിച്ചുവരവും പൃഥ്വിയും പാര്‍വതിയും തമ്മിലുള്ള പ്രണയവുമൊക്കെയാണ് ഈ സിനിമയുടെ പ്രധാന വിഷയം.

കൂടെയുടെ റിലീസ് നേരത്തെ തന്നെ തീരുമാനിച്ചതാണ്. ജൂലൈ രണ്ടാം വാരത്തിലാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് മൈ സ്‌റ്റോറിയുടെ സംവിധായികയ്ക്ക് അറിയാമായിരുന്നു. ഈ രണ്ട് സിനിമകളും അടുപ്പിടുപ്പിച്ച് റിലീസ് ചെയ്യരുതെന്ന കാര്യത്തെക്കുറിച്ച് താന്‍ സംവിധായികയോട് സൂചിപ്പിച്ചിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. 

അഭിനേതാക്കളുടെ തീരുമാനമല്ല ഇത്. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനമാണ് ഇത്. തന്റേതായ രീതിയിലുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയെന്ന കാര്യം മാത്രമേ തനിക്ക് ചെയ്യാനുള്ളൂവെന്നും പൃഥ്വിരാജ് പറയുന്നു. തനിക്ക് ഒരു തിരഞ്ഞെടുപ്പ് സാധ്യമായിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്നും പൃഥ്വി പറയുന്നു.

മമ്മൂട്ടി നായകനായെത്തിയ കസബയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പരസ്യമായി പ്രതികരിച്ചതിനെത്തുടര്‍ന്നാണ് പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. മെഗാസ്റ്റാറിനെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ രൂക്ഷവിമര്‍ശനം തുടരുന്നതിനിടയില്‍ മമ്മൂട്ടി തന്നെ പ്രതികരിച്ചതോടെയാണ് വിവാദങ്ങള്‍ അവസാനിച്ചത്. എന്നാല്‍ സിനിമയ്‌ക്കെതിരെ ഡിസ് ലൈക്ക് പ്രളയം തുടരുകയായിരുന്നു.

പാര്‍വതിയുടെ നിലപാടുകളാണ് പലരെയും പ്രകോപിപ്പിച്ചത്. മമ്മൂട്ടിയെ പോലൊരാള്‍ അത്തരത്തിലൊരു കഥാപാത്രത്തെ സ്വീകരിക്കരുതെന്നായിരുന്നു താരം പറഞ്ഞത്. തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും നിര്‍ദേശത്തിനുസരിച്ച് അഭിനയിച്ച കഥാപാത്രമാണ് അതെന്ന് ആരാധകര്‍ വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക