Image

ഐ ഡി ബി ഐ ബാങ്ക്‌ ഇനി എല്‍ ഐ സിക്ക്‌

Published on 16 July, 2018
ഐ ഡി ബി ഐ ബാങ്ക്‌ ഇനി എല്‍ ഐ സിക്ക്‌


ഐ ഡി ബി ഐ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന്‌ എല്‍ ഐ സിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം. ഇന്ന്‌ രാവിലെ ചേര്‍ന്ന ബോര്‍ഡ്‌ യോഗമാണ്‌ ഈ നിര്‍ദേശത്തിന്‌ അംഗീകാരം നല്‍കിയത്‌. കേന്ദ്ര മന്ത്രിസഭ ഇതിനു അംഗീകാരം നല്‍കിയാല്‍ ഐ ഡി ബി ഐ ബാങ്ക്‌ എല്‍ ഐ സിക്ക്‌ സ്വന്തമാകും.

പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ എന്ന നിലക്കാണ്‌ ഷെയറുകള്‍ എല്‍ ഐ സി വാങ്ങുന്നത്‌. ഇതിന്റെ തുക അടക്കമുള്ള വിശദാംശങ്ങള്‍ ഇനിയും പുറത്തു വിട്ടിട്ടില്ല. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഐ ഡി ബി ഐയുടെ ഓഹരി വില അഞ്ചു ശതമാനം കുറഞ്ഞു.

വന്‍ ബാധ്യതയിലായ ഐ ഡി ബി ഐ ബാങ്കിനെ രക്ഷിച്ചെടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഈ വാങ്ങല്‍ നടന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക