Image

അഭിമന്യു വധം; എസ്‌.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റടക്കം ഏഴ്‌ പേര്‍ കസ്റ്റഡിയില്‍

Published on 16 July, 2018
അഭിമന്യു വധം; എസ്‌.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റടക്കം ഏഴ്‌ പേര്‍ കസ്റ്റഡിയില്‍

കൊച്ചി: മഹാരാജാസ്‌ കോളേജിലെ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ എസ്‌.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്‌ അബ്ദുള്‍ മജീദ്‌ ഫൈസി അടക്കം ഏഴ്‌ പേരെ കസ്റ്റഡിയില്‍ എടുത്തു. അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട്‌ പത്രസമ്മേളനം നടത്തിയതിന്‌ ശേഷം പുറത്ത്‌ ഇറങ്ങുമ്പോഴായിരുന്നു ഇവരെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തത്‌.
കസ്റ്റഡിയില്‍ എടുത്ത എല്ലാവരെയും ഉടന്‍ തന്നെ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാറ്റി. കരുതല്‍ തടങ്കലാണ്‌ ഇവരുടേതെന്ന്‌ പോലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക