Image

അഭിമന്യു വധക്കേസ്‌ : കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചു: തെരുവിലിറങ്ങുമെന്ന്‌ എസ്‌ഡിപിഐ

Published on 16 July, 2018
അഭിമന്യു വധക്കേസ്‌ : കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചു: തെരുവിലിറങ്ങുമെന്ന്‌ എസ്‌ഡിപിഐ


കൊച്ചി: അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട്‌ കസ്റ്റഡിയിലെടുത്ത എസ്‌ഡിപിഐ നേതാക്കളെ വിട്ടയച്ചു. സംസ്ഥാന പ്രസിഡന്റ്‌ അടക്കമുള്ളവരെയാണ്‌ വിട്ടയച്ചത്‌. പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനത്തിനെത്തിയ ഇവരെ സമ്മേളനം കഴിഞ്ഞ്‌ പുറത്തിറങ്ങവേയാണ്‌ എറണാകുളം സെന്‍ട്രല്‍ പോലീസ്‌ കസ്റ്റഡിയിലെടുത്തത്‌.

അതേസമയം പോലീസ്‌ നടപടികളില്‍ പ്രതിഷേധിച്ച്‌ തെരുവിലിറങ്ങുമെന്ന പ്രഖ്യാപനവുമായി എസ്‌ഡിപിഐ രംഗത്തുവന്നു. പ്രവര്‍ത്തന സ്വാന്ത്ര്യം നിഷേധിക്കുന്നുവെന്നും അടിയന്തരാവസ്ഥയ്‌ക്ക്‌ സമാനമായ അവസ്ഥയാണ്‌ ഇപ്പോഴത്തേതെന്നും എസ്‌ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക