Image

അബുദാബിയില്‍ നിന്നുള്ള ബാര്‍ജ് ആലപ്പുഴത്തീരത്തടിഞ്ഞു; പുറത്തിറങ്ങാതെ ജീവനക്കാര്‍

Published on 16 July, 2018
അബുദാബിയില്‍ നിന്നുള്ള ബാര്‍ജ് ആലപ്പുഴത്തീരത്തടിഞ്ഞു; പുറത്തിറങ്ങാതെ ജീവനക്കാര്‍

ആലപ്പുഴ : ശക്തമായ കാറ്റും മഴയും മൂലം ആലപ്പുഴ തീരത്തടിഞ്ഞ അബുദാബിയില്‍ നിന്നുള്ള ബാര്‍ജില്‍ നിന്നും പുറത്തിറങ്ങാതെ ജീവനക്കാര്‍. കരയില്‍ നിന്നു നോക്കിയാല്‍ കാണുന്ന ദൂരത്താണ് രാവിലെ എട്ടു മണിയോടെ ബാര്‍ജ് കണ്ടെത്തിയത്. കടല്‍ക്ഷോഭം രൂക്ഷമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ കൂറ്റന്‍ ബാര്‍ജ് കരയ്ക്കടുക്കുകയായിരുന്നു

പുറമേ നിന്നുള്ള കാഴ്ചയില്‍ അബുദാബിയില്‍ നിന്നുള്ളതാണെന്ന് മനസ്സിലായെങ്കില്‍ അകത്ത് ആരെയും കാണാന്‍ കഴിഞ്ഞിട്ടില്ല. അല്‍പ നേരത്തിനു ശേഷമാണ് നിര്‍ത്തിയിട്ടിരിക്കുന്ന സ്പീഡ് ബോട്ടില്‍ ജീവനക്കാര്‍ ഉള്ളതായി കണ്ടത്. 

ശക്തമായ തിരമാലകള്‍ ഉള്ളതിനാല്‍ തീരരക്ഷാ സേനയ്‌ക്കോ പോലീസിനോ അകത്തു കയറി പരിശോധന നടത്താന്‍ കഴിഞ്ഞില്ല. ബാര്‍ജറില്‍ ഒരു ചെറു കപ്പലും ചെറിയ ബാര്‍ജും ഒരു സ്പീഡ് ബോട്ടുമുണ്ട്. ബോട്ടിലാണ് ആളുകള്‍ ഉള്ളത്. തീരദേശ പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് കമ്പനിയുടെ കൊച്ചിയിലെ ഏജന്‍സിലെ കോസ്റ്റ് ഗാര്‍ഡ് ബന്ധപ്പെട്ടു. വലിയ കപ്പല്‍ കെട്ടിവലിച്ചുകൊണ്ടുപോകവേ ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ട ബാര്‍ജിന് ദിശ തെറ്റിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക