Image

ട്രംപ് വിരോധം ഒരു രോഗമോ? ട്രംപ് യൂറോപ്പില്‍ (കണ്ടതും കേട്ടതും-ബി ജോണ്‍ കുന്തറ)

Published on 16 July, 2018
ട്രംപ് വിരോധം ഒരു രോഗമോ?  ട്രംപ് യൂറോപ്പില്‍ (കണ്ടതും കേട്ടതും-ബി ജോണ്‍ കുന്തറ)
ഡൊണള്‍ഡ് ട്രംപ് വിരോധമെന്ന മാനസികരോഗം അന്താരാഷ്ട്ര തലത്തില്‍ ഒട്ടനവധിയെ ബാധിക്കുന്നു. ഇതിന് തല്‍ക്കാലം ചികിത്സയൊന്നുമില്ല. രോഗത്തിന്റ്റെ ഉത്ഭവസ്ഥാനം  അമേരിക്കന്‍ മാധ്യമങ്ങള്‍. ഈ രോഗത്തിന്റ്റെ തുടക്കം ഹില്ലരി ക്ലിന്റ്റന്‍ തിരഞ്ഞെടുപ്പില്‍ തോറ്റ നാള്‍മുതല്‍.

ഈയടുത്ത ദിനങ്ങളില്‍ അമേരിക്കയിലും ആഗോള തലത്തിലും ശ്രദ്ധ പിടിച്ചെടുത്ത നിരവധി സംഭവങ്ങള്‍ നടന്നിരിക്കുന്നു. ഇതില്‍ ഇന്നലെ നടന്ന ലോക കപ്പ് സോക്കര്‍ അവസാനക്കളി മാറ്റി നിറുത്തിയാല്‍ ,  ട്രംപ് യൂറോപ്പില്‍ പങ്കെടുത്ത നേറ്റോ ഉച്ചകോടി സമ്മേളനവും ഹെല്‍സിങ്കിയില്‍ നടക്കുന്ന വാല്‍ഡിമാര്‍ പുട്ടിന്‍ കൂടിക്കാഴ്ചയും .

അമേരിക്കയില്‍ ഒട്ടനവധി മാധ്യമങ്ങളും, രാഷ്ട്രീയ ജോലിക്കാരും, ഇവരെ തുണക്കുന്ന ട്രംപ് വിരോധ സംഘടനാഗങ്ങളും നടത്തുന്ന ജല്‍പ്പനങ്ങള്‍ കേട്ടാല്‍ തോന്നും  ട്രംപ് നിലവിലുള്ള എല്ലാ മറ്റു ലോക ഭരണകര്‍ത്താക്കളിലും മോശപ്പെട്ടവന്‍.

മുന്‍കാലങ്ങളില്‍ അമേരിക്കയില്‍ ഒരു കീഴ്വഴക്കം ഉണ്ടായിരുന്നു, പ്രെസിഡന്റ്റ് അമേരിക്കക്കു വെളിയില്‍ രാജ്യാന്തര നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തുമ്പോള്‍ സ്വദേശീയതലത്തില്‍ രാഷ്ട്രീയക്കാരും മാധ്യമങ്ങളും വിമര്‍ശനങ്ങളില്‍ സംയമനം പാലിക്കുക. എന്നാല്‍ ഇന്നതെല്ലാം ഇവിടെ എല്ലാവരും ഉപേക്ഷിച്ചിരിക്കുന്നു.

ഒരു പഴംചൊല്ലുണ്ട് വീട്ടില്‍ വേണ്ടാത്തവനെ നാട്ടിലും വേണ്ട. അതിനുദാഹരണമാണ് ട്രംപ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെന്നപ്പോള്‍, നിരത്തുകളില്‍ കണ്ട പ്രതിഷേധ പ്രകടനങ്ങള്‍. അമേരിക്കയിലെ പ്രതിപക്ഷകക്ഷികളും നിരവധി മാധ്യമങ്ങളുമാണ് ഇതുപോലുള്ള എതിര്‍പ്പുകാര്‍ക്ക് വഴിയൊരുക്കി കൊടുക്കുന്നത്.

ശരിതന്നെ ട്രംപ് ഒരു മാമൂല്‍പ്രകാരമുള്ള രാഷ്ട്ര തലവനല്ല. സംസാരിക്കുന്നതിനും സംയനം പാലിക്കാറില്ല. ആയതിനാല്‍ ട്രംപ് ചെയ്യുന്നതെല്ലാം തെറ്റ് ഇയാള്‍ ശ്വസിക്കുന്നതുപോലും നല്ലതിനല്ല. യൂറോപ്പില്‍ ട്രംപ് അമേരിക്കയുടെ ആവശ്യങ്ങള്‍ ശക്തമായി അവതരിപ്പിച്ചത് CNN  കാണുന്നത്  ട്രംപ് മറ്റു യൂറോപ്യന്‍ നേതാക്കളേവരേയും അപമാനിച്ചു എന്നതായിട്ട്. 

അമേരിക്കയാണിവിടെ വില്ലന്‍. മുന്‍ പ്രസിഡന്റ്റ് ഒബാമ പോയിട്ടുള്ള പുറം രാജ്യങ്ങളില്‍, ഒരു ക്ഷമാപണത്തിലാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നത്. ട്രംപ് തുടങ്ങുന്നതോ അമേരിക്ക ആദ്യമെന്ന മുഖവുരയോടു കൂടി.

തന്റ്റെ യൂറോപ്യന്‍ പര്യടനത്തിന്റ്റെ അവസാന ഭാഗമായി റഷ്യന്‍ പ്രസിഡന്റ്റ് വാള്‍ഡിമാര്‍ പുട്ടിനെ ഹെല്‍സിങ്ങിയില്‍ ചെന്നു കൂടിക്കാഴ്ച നടത്തുന്നതിന് തീരുമാനിച്ചു ഇതിനെ അമേരിക്കയില്‍ വിവരംകെട്ട കെട്ട രാഷ്ട്രീയക്കാരും അവരെ തുണക്കുന്ന മാധ്യമങ്ങളും കാണുന്നത് ട്രംപ് അമേരിക്കയെ പുട്ടിന്റ്റെ കാല്‍ക്കല്‍ അടിയറ വൈക്കുന്നതായിട്ടാണ്.

നേരത്തെ വിവരംകെട്ട രാഷ്ട്രീയക്കാര്‍ എന്നപദങ്ങള്‍ ഉപയോഗിച്ചത് മനപ്പൂര്‍വം. ഒരമേരിക്കന്‍ പ്രസിഡന്റ്റ് റഷ്യന്‍ ലീറുമായി കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമായിട്ടോ?  സ്റ്റാലിന്‍ മുതല്‍ എല്ലാ റഷ്യന്‍ നേതാക്കളുമായും പലേ തലങ്ങളിലും നിരവധി വേദികളിലും അമേരിക്കന്‍ പ്രസിഡന്റ്റുമാര്‍ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. പുട്ടിനുമായി ഇപ്പോള്‍ നടത്തുന്ന മീറ്റിങ്ങ് ഏതര്‍ത്ഥത്തില്‍ മോശം?


അമേരിക്കന്‍ ചിലക്കുന്ന തലകള്‍ ആവശ്യപ്പെടുന്നത്, ട്രംപ് പുട്ടിനുമായി കണ്ടാല്‍ ആദ്യം ആവശ്യപ്പെടേണ്ടത് ഉടനെ റോബര്‍ട്ട് മുള്ളര്‍, ഹില്ലരി ക്ലിന്റ്റന്റ്റെ ഇ-മെയില്‍ ചോര്‍ത്തി എന്നകാരണത്തില്‍ കുറ്റക്കാരെന്നു തീരുമാനിച്ച റഷ്യാക്കാരെ എന്ന് അറസ്റ്റ്ചെയ്യ്തു അമേരിക്കയിലേക്ക് വിടും?

തീരാത്ത സിറിയന്‍ യുദ്ധമോ, റഷ്യ കിഴക്കന്‍ യൂറോപ്പില്‍ നടത്തുന്ന അതിക്രമങ്ങളോ, അണു ആയുധങ്ങളോ ഒന്നും  മാധ്യമങ്ങള്‍ക്കോ ചലിക്കുന്ന നാക്കുകളുമായി പ്രാന്തുപിടിച്ചു നടക്കുന്ന പണ്ഡിതര്‍ക്കോ വിഷയമല്ല. ഇവര്‍ക്കറിയേണ്ടത് ട്രംപ് എന്നു രാജിവയ്ക്കും അല്ലെങ്കില്‍ ഡെമോക്രാറ്റ്സ് എന്ന് ട്രംപിനെ ഇമ്പീച്ചുനടത്തും. ഇതെല്ലാം കാണുമ്പോള്‍ ഇവരെല്ലാം ട്രംപ് വിരോധമെന്ന മനോരോഗികള്‍ എന്ന നിഗമനം ശെരിതന്നെ.
Join WhatsApp News
Boby Varghese 2018-07-16 19:37:42
Peace abroad and prosperity at home is what every American President yearns for but Trump is now delivering it. The different parts of the economy is performing as a well-oiled machine.
For eight years Barack Obama was telling us that the best days of America were behind us. The days when kids could expect to do better than their parents were likely over, according to Obama. But we now have a President who promised to do exactly what he is doing: lower taxes, reduce regulations, renegotiate better trade deals, put America first and make America great again. The result is that we have a 49-year-low unemployment. The consumer confidence index is 128 which is 25 points higher than under Obama.
We saved the European countries from world war and since then literally spoon-feeding them. We were holding their hands and taught them how to walk. Now they became adults and Trump wants them to take responsibility, and they all crying like babies. NATO was formed for the protection of Europe from Russia and America is still paying 70% of the expense. Trump wanted them to absorb higher payments and hell breaks lose. In the meantime, Germany entered into multi billion dollar business deals with Russia. With fiends like Germany, who needs enemy?
Trump is not apologetic about America and is proud of the country. He believes America is truly exceptional.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക