ബര്‍മിംഗ്ഹാം: മലങ്കര സുറിയാനി ക്നാനായ അതിഭദ്രാസനത്തിലെ യുകെയിലെ എല്ലാ പള്ളികളില്‍ നിന്നുള്ള യുവജനങ്ങള്‍ക്ക് ധ്യാനം സെപ്റ്റംബര്‍ 29 ന് (ശനി) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെ ബര്‍മിംഗ്ഹാം ക്നാനായ സെന്ററില്‍ നടക്കും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും പ്രത്യേക ധ്യാനം ക്രമീകരിച്ചിട്ടുണ്ട്.
എല്ലാ മാതാപിതാക്കളും ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ കുട്ടികളുമായി എത്തിചേരണമെന്ന് ഫാ. ജോമോന് പുന്നൂസ്, ഫാ. സജി ഏബ്രഹാം എന്നിവര്‍ അറിയിച്ചു.