Image

സ്റ്റോണ്‍ മൗണ്ടന്‍ (ജോര്‍ജിയ) സെന്റ്‌ മേരീസ്‌ ദേവാലയത്തിലെ വിശുദ്ധവാര ശുശ്രൂഷകള്‍

ജോയിച്ചന്‍ പുതുക്കുളം Published on 28 March, 2012
സ്റ്റോണ്‍ മൗണ്ടന്‍ (ജോര്‍ജിയ) സെന്റ്‌ മേരീസ്‌ ദേവാലയത്തിലെ വിശുദ്ധവാര ശുശ്രൂഷകള്‍
ജോര്‍ജിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ ജോര്‍ജിയ സ്റ്റോണ്‍മൗണ്ടന്‍ സെന്റ്‌ മേരീസ്‌ സിറിയക്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ഈവര്‍ഷത്തെ ഹാശാ ആഴ്‌ചയിലെ ശുശ്രൂഷകള്‍ക്ക്‌ റവ.ഫാ. ജോസഫ്‌ വര്‍ഗീസ്‌ (ന്യൂയോര്‍ക്ക്‌) നേതൃത്വം നല്‍കും. സുവിശേഷപ്രവര്‍ത്തനങ്ങളില്‍ അതിതത്‌പരനായ ബഹുമാനപ്പെട്ട അച്ചന്റെ ഈവര്‍ഷത്തെ സാന്നിധ്യം ദേവാലയാംഗങ്ങള്‍ക്കും സമീപവാസികളായ മറ്റ്‌ വിശ്വാസികള്‍ക്കും പുത്തന്‍ ഉണര്‍വ്വ്‌ നല്‍കും. ന്യൂയോര്‍ക്കില്‍ പല സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയങ്ങളിലും ആത്മീയ നേതൃത്വം നല്‍കിവരുന്ന ഫാ. വര്‍ഗീസ്‌ ഏവര്‍ക്കും ഏറെ സുപരിചിതനായ യുവ വൈദീകനാണ്‌.

വിശുദ്ധവാര ശുശ്രൂഷകളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ത്തിരിയ്‌ക്കുന്നു.

March 31, Saturday – 6:00 PM – Evening Prayer & Retreat
April 01, Sunday – 8:45 AM – Palm Sunday
April 01, Sunday – 6:00 PM – Evening Prayer & Retreat
April 02, Monday – 6:30 PM – Holy Confession
April 02, Monday – 7:00 PM – Evening Prayer & Retreat
April 03, Tuesday – 6:30 PM – Holy Confession
April 03, Tuesday – 7:00 PM – Evening Prayer & Retreat
April 04, Wednesday – 5:30 PM – Holy Confession
April 04, Wednesday – 6:30 PM – Pessaha Qurbana
April 05, Thursday – 7:00 PM – Evening Prayer
April 06, Friday – 9:00 AM – Good Friday Service
April 06, Friday – Evening Prayer
April 07, Saturday – 10:00 AM – Holy Qurbana
April 07, Saturday – 6:00 PM – Evening Prayer
April 08, Sunday – 8:00 AM – Easter Service


ലോകരക്ഷിതാവായ ക്രിസ്‌തുവിന്റെ പീഢാനുഭവത്തിന്റേയും രക്ഷാകരമായ ക്രൂശുമരണത്തിന്റേയും, മഹത്വപൂര്‍ണമായ ഉയിര്‍പ്പിന്റേയും ഓര്‍മ്മയെ പുതുക്കുന്ന ദിവ്യശുശ്രൂഷകളില്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ബിജോ മാത്യു (വികാരി) 404 702 8284, ഷോമി മാത്യു (സെക്രട്ടറി) 770 490 0142, ജോര്‍ജ്‌ മാത്യു (ട്രഷറര്‍) 678 689 5284. വെബ്‌സൈറ്റ്‌: www.atmarysatlanta.com
സ്റ്റോണ്‍ മൗണ്ടന്‍ (ജോര്‍ജിയ) സെന്റ്‌ മേരീസ്‌ ദേവാലയത്തിലെ വിശുദ്ധവാര ശുശ്രൂഷകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക