Image

കേളി അഭിമന്യു അനുസ്മരണം സംഘടിപ്പിച്ചു

Published on 16 July, 2018
കേളി അഭിമന്യു അനുസ്മരണം സംഘടിപ്പിച്ചു

റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ റിയാദില്‍ സംഘടിപ്പിച്ച അഭിമന്യു അനുസ്മരണ യോഗം അക്ഷരാര്‍ത്ഥത്തില്‍ വര്‍ഗീയ വിരുദ്ധ തീവ്രവാദ വിരുദ്ധ പ്രതിഷേധ സംഗമമായി മാറി. 

കേരളത്തിലെ കലാലയങ്ങളിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള മത വര്‍ഗീയ തീവ്രവാദികളുടെ ബോധപൂര്‍വവും ആസൂത്രിതവുമായ ശ്രമത്തിന്റെ ഫലമാണ് എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിന്റെ ദാരുണമായ കൊലപാതകമെന്നും എന്തു വിലകൊടുത്തും കേരളത്തിലെ കാന്പസുകളെ രാഷ്ട്രീയ പ്രബുദ്ധമാക്കുകയും വര്‍ഗീയവാദ തീവ്രവാദ മുക്തവുമാക്കുകയും ചെയ്യുക എന്നതാണ് അഭിമന്യുവിന്റെ രക്തസാക്ഷിത്വം ആവശ്യപ്പെടുന്നതെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

കേളി പ്രസിഡന്റ് ദയാനന്ദന്‍ ഹരിപ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ സെക്രട്ടറി ഷൗക്കത്ത് നിലന്പുര്‍ സ്വാഗതം പറഞ്ഞു. ബി.പി. രാജീവന്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മുഖ്യ രക്ഷാധികാരി ആക്ടിംഗ് കണ്‍വീനര്‍ കെപിഎം സാദിഖ് അനുസ്മരണ പ്രഭാഷണം നടത്തി. റഷീദ് മേലേതില്‍, സതീഷ് കമാര്‍, ഷമീര്‍ കുന്നുമ്മല്‍, സുധാകരന്‍ കല്ല്യാശേരി, ടി ആര്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക