Image

രാജ്യത്ത്‌ ഹിന്ദുയിസത്തിന്റെ താലിബാനിസം: ശശി തരൂര്‍

Published on 17 July, 2018
രാജ്യത്ത്‌ ഹിന്ദുയിസത്തിന്റെ താലിബാനിസം: ശശി തരൂര്‍


തിരുവനന്തപുരം: രാജ്യത്ത്‌ ഹിന്ദുത്വ താലിബാനിസം തുടങ്ങിയെന്ന്‌ ശശി തരൂര്‍ എം.പി. തന്റെ ചോദ്യങ്ങള്‍ക്ക്‌ ഗുണ്ടായിസം കാണിച്ചാണ്‌ ബി.ജെ.പിക്കാര്‍ മറുപടി നല്‍കുന്നതെന്നും യു.ഡി.എഫ്‌ സംഘടിപ്പിച്ച രാജ്‌ഭവന്‍ മാര്‍ച്ചില്‍ അദ്ദേഹം പറഞ്ഞു.

സങ്കുചിത രാഷ്ട്രീയനിലപാടാണ്‌ ബിജെപിയുടേത്‌. സ്വാതന്ത്ര്യസമരകാലത്ത്‌ രണ്ട്‌ തരം ആശയങ്ങളാണ്‌ രാഷ്ട്രവിഭജനത്തെക്കുറിച്ച്‌ ഉയര്‍ന്നു വന്നത്‌. ഒന്ന്‌ മതം അടിസ്ഥാനമാക്കി പാകിസ്‌താന്‍ എന്ന രാഷ്ട്രം. രണ്ട്‌ ഇന്ത്യ എന്ന മതേതര രാഷ്ട്രം. ഭൂരിപക്ഷം ഹിന്ദുകളും എല്ലാവര്‍ക്കുമൊപ്പം ജീവിക്കണം എന്ന നിലപാടാണ്‌ സ്വീകരിച്ചത്‌ അതാണ്‌ ഇന്ത്യ എന്ന രാജ്യത്തെ സൃഷ്ടിക്കാന്‍ കാരണമായത്‌.

സ്വാമി വിവേകാനന്ദനെ ബിജെപി ഇടയ്‌ക്കിടെ എടുത്ത്‌ ഉപയോഗിക്കുന്നുണ്ട്‌. എന്താണ്‌ ഹിന്ദു മതത്തെക്കുറിച്ച്‌ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്‌. സഹിഷ്‌ണുത മാത്രമല്ല ഇതരസംസ്‌കാരങ്ങളെയും മതങ്ങളേയും ബഹുമാനിക്കുന്നതും ഹിന്ദു മതത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍പ്പെട്ടതാണ്‌ എന്നാണ്‌ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്‌. ഞാന്‍ എന്റെ സത്യത്തെ ബഹുമാനിക്കുന്നു, നിങ്ങളും എന്റെ സത്യത്തെ ബഹുമാനിക്കുന്നു എന്നാണ്‌ അദ്ദേഹത്തിന്റെ കാഴ്‌ച്ചപ്പാട്‌. അദ്ദേഹം പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക